Categories
latest news

ജിന്നയെ അഖിലേഷ്‌ യാദവ്‌ ദിവ്യപുരുഷനാക്കി…യു.പി.യില്‍ ബി.ജെ.പി കത്തിക്കുന്ന പുതിയ വിവാദം

യോഗി ആദ്യത്യനാഥ്‌ അഖിലേഷ്‌ യാദവിനെ താലിബാനി എന്നാണ്‌ വിശേഷിപ്പിച്ചത്‌

Spread the love

മുസ്ലീം വിരുദ്ധത മാത്രമായിരിക്കും യു.പി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ തുരുപ്പു ചീട്ട്‌ എന്ന്‌ അനുദിനം തെളിയുമ്പോള്‍ പുതിയ വിഷയം മുഹമ്മദലി ജിന്നയാണ്‌. സമാജ്‌ വാദി പാര്‍ടി നേതാവ്‌ അഖിലേഷ്‌ യാദവ്‌ ജിന്നയെ പുകഴ്‌ത്തി എന്നതാണ്‌ പുതിയ ആരോപണമായി യു.പി.യില്‍ ബി.ജെ.പി. കൊണ്ടുപിടിച്ച പ്രചാരണം നടത്തുന്നത്‌. ഇന്നലെ സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തില്‍ നടത്തിയ ഒരു പ്രസംഗമാണ്‌ അഖിലേഷിനെതിരായ ആരോപണത്തിന്റെ മുന.
” സര്‍ദാര്‍ പട്ടേല്‍, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മുഹമ്മദലി ജിന്ന എന്നിവര്‍ ഒരേ സ്ഥാപനത്തിലാണ്‌ പഠിച്ചത്‌. അവര്‍ എല്ലാവരും ഒരിടത്തു പഠിച്ചുബാരിസ്റ്റര്‍മാരാവുകയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പൊരുതുകയും ചെയ്‌തിരുന്നു. ഉരുക്കു മനുഷ്യനായ സര്‍ദാര്‍ പട്ടേലായിരുന്നു ആര്‍.എസ്‌.എസിന്റെ പ്രത്യശാസ്‌ത്രത്തിന്‌ മേല്‍ നിരോധനം ഏര്‍പ്പെടുത്തിയത്‌”-ഇതാണ്‌ അഖിലേഷിന്റെതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട വാക്കുകള്‍. ഇത്‌ ജിന്നാസ്‌തുതിയാണെന്ന്‌ പറഞ്ഞാണ്‌ യോഗി ആദിത്യനാഥ്‌ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തു വന്നിരിക്കുന്നത്‌. മൊറാദാബാദില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദ്യത്യനാഥ്‌ അഖിലേഷ്‌ യാദവിനെ താലിബാനി എന്നാണ്‌ വിശേഷിപ്പിച്ചത്‌. ” രാജ്യത്തെ ഏകോപിപ്പിച്ച സര്‍ദാര്‍ പട്ടേലിനെ രാജ്യത്തെ ഭിന്നിപ്പിച്ച ജിന്നയോടാണ്‌ അഖിലേഷ്‌ ഉപമിച്ചിരിക്കുന്നത്‌. അത്‌ അമ്പരപ്പിക്കുന്നതാണ്‌. അഖിലേഷ്‌ രാജ്യത്തോട്‌ മാപ്പു പറയണം”- യോഗി ആവശ്യപ്പെട്ടു.

Spread the love
English Summary: glorifying muhammed alsi jinnah bjp allegation against akhilesh yadav's words

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick