Categories
kerala

കേരളത്തില്‍ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറഞ്ഞു, കര്‍ണാടക സ്വന്തം നിലയ്ക്കും നികുതി കുറച്ചു…പെട്രോള്‍ 95.50 രൂപ, ഡീസല്‍ 81.50

കേരളത്തില്‍ പെട്രോളിന് ആകെ 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ സംസ്ഥാനത്തെ നികുതിയും ആനുപാതികമായി കുറഞ്ഞതോടെയാണിത്. എന്നാല്‍ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും നികുതി കുറച്ചു. ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്നതിനാല്‍ സംസ്ഥാന നികുതിയില്‍ പ്രത്യേകമായ കുറവ് വരുത്തേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വില കുറഞ്ഞതിനുശേഷം സംസ്ഥാനനികുതി പെട്രോളിന് 21.5 രൂപയും ഡീസലിന് 17 രൂപയുമായിരിക്കും. എന്നാല്‍ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും നികുതി കുറച്ചു. കര്‍ണാടക സര്‍ക്കാര്‍ ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കുറച്ചത്. വിലക്കുറവ് വ്യാഴാഴ്ച വൈകീട്ട് മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനു പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ കര്‍ണാടകയില്‍ പെട്രോള്‍ 95.50 രൂപക്കും ഡീസല്‍ 81.50 രൂപക്കും ലഭിക്കും.

Spread the love
English Summary: FUEL PRIZE IN KERLA CUT DOWN TO 12.33 RUPEES TO DIESEL AND 6.57 TO PETROL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick