Categories
latest news

ആദ്യത്തെ സൂചി രഹിത വാക്‌സിന്‍, സൈക്കോവ്-ഡി. ഇന്ത്യയില്‍ ഉടനെ…ഈ വാക്‌സിന്റെ വിശേഷങ്ങള്‍

സിറിഞ്ചില്ലാതെ ശരീരത്തിലേക്ക് ഇന്‍ജക്ട് ചെയ്യാവുന്ന തരം കൊവിഡ് വാക്‌സിന്‍ ഉടനെ ഇന്ത്യയുടെ വാക്‌സിന്‍ കാമ്പയിനിന്റെ ഭാഗമാകും. സൈഡസ് കാഡില നിര്‍മിക്കുന്ന ഈ സൂചി രഹിത വാക്‌സിന്റെ ഒരു കോടി ഡോസ് ഇന്ത്യ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. സൈക്കോവ്-ഡി എന്നാണ് ഈ വാക്‌സിന് പേര്. ഇത് മൂന്ന് ഡോസ് ആണ് നല്‍കുക. ആദ്യം മുതിര്‍ന്നവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഈ വാക്‌സിന്റെ മറ്റൊരു പ്രത്യേകത, ഡി.എന്‍.എ. അടിസ്ഥാനമാക്കി തയ്യാറാക്കിയ ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിനാണ് ഇതെന്നതാണ്. സൂചിക്കു പകരം ജെറ്റ് ഇന്‍ജക്ടറുകള്‍ ഉപയോഗിച്ച് വേദന ഒട്ടും ഇല്ലാത്ത മാര്‍ഗമാണ് ഈ വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിക്കുന്നത്. ചര്‍മ്മത്തിനുള്ളിലേക്കാണ് വാക്‌സിന്‍ നല്‍കുക. ജെറ്റ് ഇന്‍ജക്ടറിലെ മര്‍ദ്ദം മരുന്നിനെ ഉള്ളിലേക്ക് കടത്തിവിടുന്നു. കംപ്രസ്ഡ് ഗ്യാസ് അല്ലെങ്കില്‍ സ്പ്രിങ് ആണ് മര്‍ദ്ദം സൃഷ്ടിക്കാനായി ഇന്‍ജക്ടറുകളില്‍ ഉപയോഗിക്കുന്നത്. മസിലുകളിലേക്ക് കുത്തിവെക്കാത്തതിനാല്‍ വേദന തീരെ ഉണ്ടാവില്ല എന്നതാണ് ഒരു ഗുണം. രണ്ടാമത്തെത് സിറിഞ്ചു വഴി ഉണ്ടാകാനിടയുള്ള അണുബാധകള്‍ ഒഴിവാക്കാനാവും.

Spread the love
English Summary: first needle free vaccine introducing in india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick