Categories
latest news

റഫാല്‍ വിമാന ഇടപാടില്‍ വന്‍ അഴിമതി നടന്നെന്ന് വീണ്ടും ഫ്രഞ്ച് മാധ്യമം… രേഖകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഏജന്‍സി അന്വേഷിച്ചില്ല…

കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ കിട്ടി ഏതാനും ദിവസത്തിനകം സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കേന്ദ്ര സർക്കാർ നീക്കം ചെയ്തത് അന്ന് വൻ വിവാദമായിരുന്നു

Spread the love

റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ കരാര്‍ മാറ്റി മൂന്നിരട്ടി വിലയ്ക്ക് പുതിയ കരാര്‍ നല്‍കിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ വിവാദ ഇടപാട് വീണ്ടും കുരുക്കിലേക്ക്. സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയ കേസിലാണ് പുതിയ വെളിപ്പെടുത്തല്‍.

ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ ദസ്സാൾട്ട് 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിൽക്കാൻ ഒരു ഇടനിലക്കാരന് 7.5 ദശലക്ഷം യൂറോ (65 കോടി രൂപ) കമ്മീഷൻ നൽകിയതായി ഫ്രഞ്ച് പോർട്ടൽ മീഡിയപാർട്ട് റിപ്പോർട്ട് ചെയ്തു. അതേസമയം, രേഖകളുണ്ടായിട്ടും ഇന്ത്യൻ ഏജൻസികൾ അന്വേഷണം നടത്തിയില്ല എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 2013-ന് മുമ്പാണ് ഈ പണമിടപാടിൽ ഭൂരിഭാഗവും നൽകിയത്. ഇതുമായി ബന്ധപ്പെട്ട രേഖകളുണ്ട്. എന്നിട്ടും ഇന്ത്യൻ പോലീസ് കേസെടുക്കുകയോ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ല-മീഡിയ പാർട്ട് ആരോപിക്കുന്നു.

thepoliticaleditor

7.8 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസ്സോ ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്. മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. 2007-നും 2012-നും ഇടയിൽ ഫ്രഞ്ച് ഏവിയേഷൻ സ്ഥാപനത്തിൽ നിന്ന് ഇന്ത്യൻ ഇടനിലക്കാരൻ സുഷേൻ ഗുപ്തയുടെ ഇന്റർസ്റ്റെല്ലാർ ടെക്നോളജീസിന് 7.5 മില്യൺ യൂറോ (ഏകദേശം 65 കോടി രൂപ) ലഭിച്ചതായി 2018-ൽ മൗറീഷ്യസ് സർക്കാർ സിബിഐക്ക് സമർപ്പിച്ച രേഖകൾ പറയുന്നു. 2018 ഒക്‌ടോബർ 11ന് മൗറീഷ്യസ് സർക്കാരും ഇതുമായി ബന്ധപ്പെട്ട രേഖകൾ സി.ബി.ഐക്ക് കൈമാറിയെന്നും പിന്നീട് സി.ബി.ഐ ഇ.ഡിയുമായി പങ്കുവെച്ച രേഖകളും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ഒരു ഇന്ത്യൻ ഐടി കമ്പനിയായ ഐഡിഎസിനും പങ്കുണ്ടെന്ന് മീഡിയപാർട്ട് പറയുന്നു . ദസ്സോ ഏവിയേഷനും ഐഡിഎസും തമ്മിലുള്ള ഏതൊരു കരാറിനും ഇന്റർസ്റ്റെല്ലാർ ടെക്നോളജീസിന്റെ മൂല്യത്തിന്റെ 40% കമ്മീഷൻ നൽകുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു . അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിൽ അന്വേഷണം നേരിടുന്ന ഗുപ്തയുടെ അഭിഭാഷകൻ ഗൗതം ഖൈത്താനാണ് ഇടപാട് നടത്തിയതെന്ന് ഐഡിഎസ് ഉദ്യോഗസ്ഥൻ സിബിഐയോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും സിബിഐ ഇതൊന്നും അന്വേഷിച്ചില്ല.

2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നല്‍കിയതിന്റെ എല്ലാ രേഖകളും ഇടനിലക്കാരന് ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇത് കൈമാറി. ഈ വിവരം സിബിഐക്ക് ലഭിക്കുമ്പോള്‍ റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നു. വിവരങ്ങള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാര്‍ട്ട് ആരോപിക്കുന്നു. കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കേന്ദ്ര സർക്കാർ നീക്കം ചെയ്തു.

Spread the love
English Summary: 65 crore kickback in rafale deal says french media part

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick