Categories
kerala

സുധാകരന്റെ വിമര്‍ശകന്‍ മമ്പറം ദിവാകരനെ അച്ചടക്കലംഘനത്തിന്‌ കോണ്‍ഗ്രസ്‌ പുറത്താക്കി

കണ്ണൂര്‍ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായ മമ്പറം ദിവാകരനെ പാര്‍ടിയില്‍ നിന്നും പുറത്താക്കി. നേരത്തേ കെ.പി.സി.സി. എക്‌സിക്യൂട്ടീവ്‌ അംഗമായിരുന്നു ദിവാകരന്‍.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി
ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മത്സരിക്കുകയാണ് സ്വന്തം പാനലുമായി ദിവാകരൻ. നിലവിൽ സൊസൈറ്റി ചെയർമാൻ ആണ് ദിവാകരന്‍. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് വിമത പാനലില്‍ മത്സരിക്കുന്നത്. ഇത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കെപിസിസി പത്രക്കുറിപ്പിൽ പറയുന്നു.
കെ.സുധാകരന്റെ കടുത്ത വിമർശകൻ ആണ് ദിവാകരൻ. നേരത്തെ ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെ സുധാകരനും മമ്പറം ദിവാകരനും നേര്‍ക്ക് നേര്‍ രംഗത്തെത്തിയിരുന്നു. കെ സുധാകരന്‍ പക്വത കാണിക്കണമെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹം ഉയർത്തിയിരുന്നു.

Spread the love
English Summary: congress expells mambaram divakaran

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick