Categories
kerala

നാക്കിന്റെ പിഴവൊക്കെ ലോകത്തിലെ എല്ലാ മനുഷ്യനും സംഭവിക്കും, 35 സംസ്ഥാനം എന്നു പറഞ്ഞുപോയതും അത്രേയുള്ളൂ-ശിവന്‍കുട്ടി

ഇന്ത്യയിലെ 35 സംസ്ഥാനങ്ങളില്‍ 23-ലും വിദ്യാലയങ്ങള്‍ തുറന്നു എന്ന തന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം ഒരു വാക്കുപ്പിഴവായിരുന്നുവെന്നും ഇത്തരം നാക്കുപിഴകള്‍ ലോകത്തില്‍ ആര്‍ക്കും ഉണ്ടായിപ്പോകുന്നതാണെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ബി.ജെ.പി.ക്കാരും കുറച്ച് കോണ്‍ഗ്രസുകാരും അതിനെ ആക്ഷേപിച്ച് ചിത്രീകരിക്കുന്നു. അതിന്റെ പേരില്‍ അവര്‍ക്ക് സംതൃപ്തിയും ആശ്വാസവും കിട്ടുന്നുവെങ്കില്‍ ആയ്‌ക്കോട്ടെ–ശിവന്‍ കുട്ടി പറഞ്ഞു. “എനിക്കതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ആക്ഷേപിക്കുന്നവർക്കും, അവർ മനുഷ്യരാണെങ്കിൽ നാക്കുപിഴവൊക്കെ സംഭവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതൊന്നുമല്ല ഇവിടത്തെ പ്രശ്‌നം. ചൂണ്ടിക്കാണിക്കേണ്ടത് വിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ നമ്മൾ പുറത്തിറക്കിയ മാർഗരേഖയിൽ എന്തെങ്കിലും പിഴവുണ്ടോ, അതിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ എന്നതാണ്.”– മന്ത്രി പറഞ്ഞു..

Spread the love
English Summary: THAT WAS MERE A SLIP OF TONGUE SAYS V SIVANKUTTY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick