Categories
latest news

അഫ്ഗാനിസ്ഥാനിൽ വിവാഹ ചടങ്ങിൽ സംഗീതം ഉപയോഗിച്ചതിന് 13 പേരെ താലിബാൻ കൊന്നു

അഫ്ഗാനിസ്ഥാനിൽ ഒരു വിവാഹ ചടങ്ങിൽ സംഗീതം ഉപയോഗിച്ചതിന് 13 പേരെ താലിബാൻ കൊലപ്പെടുത്തി. നംഗർഹാർ പ്രവിശ്യയിലാണ് ഈ സംഭവം. അഫ്ഗാനിസ്ഥാൻ മുൻ വൈസ് പ്രസിഡണ്ടും താലിബാൻ വിരുദ്ധ പോരാട്ടത്തിന്റെ നേതാവുമായ അംറുല്ല സാലെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

“നംഗർഹാറിലെ ഒരു വിവാഹ പാർട്ടിയിൽ സംഗീതം അവതരിപ്പിച്ചപ്പോൾ താലിബാൻ ഭീകരർ 13 പേരെ കൊലപ്പെടുത്തി. അപലപിച്ചുകൊണ്ട് മാത്രം നമുക്ക് ദേഷ്യം പ്രകടിപ്പിക്കാനാവില്ല. 25 വർഷത്തോളം പാകിസ്ഥാൻ അവരെ പരിശീലിപ്പിച്ചത് അഫ്ഗാൻ സംസ്കാരത്തെ തകർത്ത് നമ്മുടെ മണ്ണ് കൈവശപ്പെടുത്തി ഐ എസ ഐ നിയന്ത്രിക്കുന്ന ഭരണം സ്ഥാപിക്കാനാണ്. നിർഭാഗ്യവശാൽ, ഈ ഭരണത്തിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ കനത്ത വില നൽകേണ്ടിവരും. താലിബാന്റെ ക്രൂരമായ ഭരണം അധികകാലം നിലനിൽക്കില്ല –അംറുല്ല സാലിഹ് എഴുതി.

thepoliticaleditor
Spread the love
English Summary: TALIBAN KILLED 13 PEOPLE FOR PLAYING MUSIC IN WEDDING FUNCTION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick