Categories
kerala

പയ്യന്നൂരിലെ സുനിഷയുടെ മരണം: പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് പൊലീസിന്റെ നീതി നിഷേധമെന്ന് ബന്ധുക്കള്‍

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സുനിഷ എന്ന യുവതി ആത്മഹത്യ ചെയ്ത വിവാദ കേസില്‍ പ്രതികളെ ജാമ്യത്തില്‍ വിട്ടതിനെതിരെ യുവതിയുടെ കുടുംബം രംഗത്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും സുനിഷയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് സുനിഷയുടെ ബന്ധുക്കള്‍ ഇക്കാര്യം വിശദീകരിച്ചത്. നീതി നിഷേധത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങുമെന്നും മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൊന്നതാണെന്നും സുനിഷയുടെ അമ്മ വനജ ആരോപിച്ചിരിക്കയാണ്.

ആദ്യം പോലീസ് അറച്ചു നിന്നെങ്കിലും പിന്നീട് ഫോണിലെ ശബ്ദ സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സുനിഷയുടെ ഭര്‍ത്താവ് വിജീഷിനെയും കേസില്‍ പ്രതിയാക്കിയിരുന്നു. സപ്തംബര്‍ 29-ന് ഭര്‍ത്താവിന്റെ വീട്ടിലെ ശുചിമുറിയിലായിരുന്നു സുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്തൃവീട്ടിലെ പീഢനമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് സുനിഷയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് വിജീഷും അദ്ദേഹത്തിന്റെ ബന്ധുക്കളും നിഷേധിക്കുകയാണ് ചെയ്തത്.

thepoliticaleditor
Spread the love
English Summary: police biased in the death of sunisha says relatives

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick