Categories
kerala

പ്രത്യേക ഇമ്മ്യൂണിറ്റിയുടെ ധിക്കാരമാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തെ അപകടത്തിലാക്കുന്നത്-ശശികുമാർ തുറന്നു പറയുന്നു

മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും അവരുടെ തെറ്റുകളെ പരസ്പരം വിമര്‍ശിക്കാന്‍ സന്നദ്ധരാകാതെ ഒത്തുകളിക്കുമ്പോള്‍ അതു വഴി അവര്‍ക്ക് ലഭിക്കുന്ന പ്രത്യേക സുരക്ഷയുടെ ധിക്കാരമാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തെ അപകടത്തിലാക്കുന്നതെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മാധ്യമചിന്തകനുമായ ശശികുമാര്‍.
മാധ്യമപ്രവര്‍ത്തകരോ മാധ്യമസ്ഥാപനങ്ങളോ പരസ്പരം വിമര്‍ശിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം വിമര്‍ശിക്കാന്‍ സന്നദ്ധരാകാത്തതുകൊണ്ട് അവര്‍ക്ക് പ്രത്യേക ഇമ്മ്യൂണിറ്റിവരികയാണ്. എന്ത് വേണമെങ്കിലും പറയാം എന്ന ഇമ്മ്യൂണിറ്റിയും ധിക്കാരവുമാണ് മാധ്യമപ്രവര്‍ത്തനത്തെ തന്നെ അപകടത്തിലാക്കുന്നത്–ശശികുമാർ അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമകാലീന മാധ്യമങ്ങളില്‍ ജേര്‍ണലിസത്തേക്കാളുപരി വോയറിസം അല്ലെങ്കില്‍ കീ ഹോള്‍ ജേര്‍ണലിസമാണ് കാണുന്നതെന്ന് ശശികുമാർ പറയുന്നു.

ശശികുമാര്‍ പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങള്‍:

മാധ്യമപ്രവര്‍ത്തനത്തില്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്. വളച്ചൊടിക്കണം എന്നല്ല, പകരം കോണ്‍ടെക്‌സറ്റ് കൊടുക്കുക, അതിനൊരു കാഴ്ച്ചപ്പാട് കൊടുക്കുക എന്നതൊക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അല്ലാതെ ജനങ്ങളെ രസിപ്പിക്കുന്നതെന്തും അതേ പടി കൊടുക്കുന്നതല്ല മാധ്യമപ്രവർത്തനം. ആ പണി ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരുടെ ആവശ്യമില്ലല്ലോ. ഓണ്‍ലൈന്‍ സൈറ്റില്‍ പോയി പോണോഗ്രഫി കണ്ടാല്‍ പോരെ. മാത്രമല്ല വാർത്തകൾ സന്ദർഭോചിതം (contextualise) ആകണം. അതിന് കാഴ്ച്ചപ്പാട് (perspective) കൊണ്ടുവരണം. മോഡണൈസ് ചെയ്യാനുള്ള കഴിവ് വേണം. മീഡിയയുടെ പദോത്പത്തി തന്നെ മീഡിയേഷന്‍(ഇടപെടല്‍) ചെയ്യലാണ്. നമ്മള്‍ മാധ്യമപ്രവർത്തകർ ബ്രോക്കറോ ഏജന്റോ അല്ലെന്ന് മനസ്സിലാക്കണം. നമ്മള്‍ മീഡിയേറ്റര്‍മാർ(ഇടപെടല്‍ നടത്തുന്നവരാണ്) ആണ്. മീഡിയേറ്ററും ബ്രോക്കറും തമ്മില്‍ വ്യത്യാസമുണ്ട്.

thepoliticaleditor
ശശികുമാര്‍

നിലവിൽ പലരും കൗതുകമുള്ള വാര്‍ത്തകള്‍ വില്‍ക്കാന്‍ നോക്കുകയാണ്. ഡ്രഗ് പെഡ്ഡലിങ് പോലെ പെഡ്ഡലിങ് ചെയ്യുകയാണ്. അൽപം കൂടി യുക്തി ബോധം കൊണ്ടുവരേണ്ടതുണ്ട് മാധ്യമപ്രവര്‍ത്തനത്തിൽ. മാധ്യമപ്രവര്‍ത്തകനാവാന്‍ അഭിഭാഷകനാവുന്നതുപോലെയോ ഡോക്ടറാകുന്നതുപോലെയോ ഉള്ള ക്വാളിഫിക്കേഷന്‍ വേണമെന്ന ആശയത്തോട് എനിക്ക് യോജിപ്പില്ല. ലോകമൊട്ടുക്കുമുള്ള മികച്ച മാധ്യമപ്രവര്‍ത്തകര്‍ വലിയ പ്രൊപഷണൽ യോഗ്യത ഉള്ളവരല്ല. പലരും ന്യൂസ് പേപ്പര്‍ ബോയ്‌സ് ആണ്. മാധ്യമപ്രവർത്തനമെന്ന തൊഴിൽ വ്യത്യാസപ്പെട്ടിരിക്കുന്നതു തന്നെ ഇതെല്ലാം കൊണ്ടാണ്.

സോഷ്യല്‍ മീഡിയയില്‍ ആർക്കും മാധ്യമപ്രവര്‍ത്തകരാവാം. അത് സോഷ്യല്‍ മീഡിയയുടെ പ്രത്യേകതയാണ്. പലരും ബ്ലോഗെഴുതുന്നില്ലേ, ഫെയസ്ബുക്ക് പോസ്റ്റിടുന്നില്ലേ. അത് സോഷ്യല്‍ മീഡിയയുടെ സ്വഭാവമാണ്. ആര്‍ക്കും എന്തും അവിടെ എഴുതാം. കണ്ടന്റുകൾ ഉണ്ടാക്കാം. വിദ്വേഷ പ്രസംഗം, അശ്ലീലത അങ്ങനെ പലതും സമൂഹമാധ്യമങ്ങളില്‍ ഉണ്ട്. അതിനെ മാധ്യമപ്രവര്‍ത്തനമല്ലെന്ന് തിരിച്ചറിയുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അതിനെ മാധ്യമപ്രവര്‍ത്തനവുമായി കൂട്ടിക്കുഴക്കാതിരിക്കുക. നിര്‍ഭാഗ്യവശാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും അത്തരക്കാരുണ്ട്.

Spread the love
English Summary: MEDIA CRITIC SASHIKUMAR REVIEWS THE CONTEMPORAY MEDIA MENTALITIES

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick