Categories
latest news

ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യന്‍ എന്‍ട്രിയായി തമിഴ് ചിത്രം, ഒരു മലയാള ചിത്രവും മല്‍സരിച്ചിരുന്നു…

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായി പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കൂഴാങ്കല്‍ (അലങ്കാരക്കല്ലുകൾ-പെബ്ബ്ൾസ് ) തിരഞ്ഞെടുക്കപ്പെട്ടു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2022 മാര്‍ച്ച് 27-നാണ് ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ദാനം. മദ്യപാനിയായ ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധം ചിത്രീകരിക്കുന്ന സിനിമയാണിത്. ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനായി പോകുമ്പോള്‍ മകനും കൂടെ പോകുന്നു. വിനോദ് രാജിന്റെ അനുഭവത്തിലുള്ള യഥാര്‍ഥ സംഭവമാണ് ഈ സിനിമയ്ക്ക് ആധാരമാക്കിയ കഥ. നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്ന് നിര്‍മിച്ച ഈ സിനിമ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ സമ്മാനം നേടിയിരുന്നു.
ഏറെ ശ്രദ്ധേയമായ ബോളിവുഡ് സിനിമയായ, വിദ്യാബാലന്‍ നായികയായ ഷെര്‍ണി ഉള്‍പ്പെടെ 14 സിനിമകളോട് മല്‍സരിച്ചാണ് കൂഴാങ്കല്‍ യോഗ്യത നേടിയത്. മലയാളത്തില്‍ നിന്നും നായാട്ട് എന്ന സിനിമ മല്‍സരിച്ചിരുന്നു.

Spread the love
English Summary: official entry of india in oscar is a tamil film named koozhangal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick