Categories
kerala

മുല്ലപ്പെരിയാര്‍ നാളെ രാവിലെ തുറക്കുമ്പോള്‍ തീരങ്ങളില്‍ ആകാംക്ഷ, ആശങ്ക…

മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴു മണിക്ക് തുറക്കുമ്പോള്‍ ആശങ്കകൾ ബാക്കിയാണ് ജനങ്ങൾക്ക്. കാരണം 2018-ല്‍ ആഗസ്റ്റ് 15-ന് പുലര്‍ച്ചെ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ സംഭവിച്ചത് വള്ളക്കടവിലുള്ളവര്‍ മറന്നിട്ടില്ല. ആദ്യം വെള്ളമെത്തുക ജനവാസകേന്ദ്രമായ വള്ളക്കടവിലേക്കാണ് . 20 മിനിറ്റ് കൊണ്ടു വെള്ളം ഇവിടെ ഒഴുകിയെത്തുമെന്നാണ് കരുതുന്നത്. 2018 -ൽ പലരുടെയും വീട്ടിനകത്തുള്‍പ്പെടെ വെള്ളം കയറി. വീട്ടുസാധനങ്ങളെല്ലാം നശിച്ചുപോയ അനുഭവം ഉണ്ടായി.
വള്ളക്കടവിൽ നിന്നും മഞ്ചുമല, വണ്ടിപ്പെരിയാര്‍, മ്ലാമല, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി, ഉപ്പുതറ, ആനവിലാസം, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ വഴിയാണ് ഇടുക്കി ജലാശയത്തിലെത്തുന്നത്. രാവിലെ ഏഴ് മണിക്ക് അണക്കെട്ടിന്റെ സ്പില്‍വേയിലൂടെ വെള്ളം ഒഴുക്കിവിട്ടാല്‍ വെള്ളം ഇടുക്കി ഡാമില്‍നിന്ന് 35 കി.മീ അകലെയുള്ള അയ്യപ്പന്‍ കോവിലില്‍ ഉച്ചയ്ക്ക് 12 മണിക്ക് എത്തും. ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിലൂടെയാവും ആവശ്യം വന്നാല്‍ വെള്ളം പെരിയാറിലേക്ക് ഒഴുക്കുക. ഏലപ്പാറ, ഉപ്പുതറ, പെരിയാര്‍, മഞ്ചുമല, അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍, ആനവിലാസം എന്നിവിടങ്ങളില്‍നിന്ന് 3,220 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക. സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്.

Spread the love
English Summary: mullapperiyar dam will open tomorrow morning seven o clock tamilnadu announced

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick