Categories
kerala

മധ്യ-തെക്കന്‍ ജില്ലകളില്‍ പേമാരി, വെള്ളപ്പൊക്കം, കോട്ടയത്ത് ഏറ്റവും രൂക്ഷം…അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

അറബിക്കടലിലെ ന്യൂനമര്‍ദ്ദം കാരണം. മധ്യ, തെക്കന്‍ കേരളത്തില്‍ പേമാരിയും വെള്ളപ്പൊക്കവും കരയിടിച്ചിലും കൊണ്ട് വന്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ വന്‍ കെടുതികള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. കൈത്തോടുകള്‍ കര കവിഞ്ഞൊഴുകുകയാണ്. മുണ്ടക്കയം കോസ് വേയില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി വട്ടകപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് ഒരു വീട് തകര്‍ന്നു. പൂഞ്ഞാര്‍ തെക്കേക്കരയില്‍ കനത്ത മഴ പെയ്തു. പല റോഡുകളും വെള്ളത്തിലാണ്. പെരിങ്ങുളം-അടിവാരം ഭാഗത്ത് വെള്ളം കയറി. എരുമേലി-മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചിരിക്കയാണ്. ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലും ഗതാഗതം നിരോധിച്ചു. മുണ്ടക്കയം ഭാഗത്ത് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മീനച്ചിലാറും മണിമലയാറും കരകവിയാന്‍ തുടങ്ങുകയാണ്. കോട്ടയം ജില്ല പൊതുവെ പ്രളയജല ഭീതിയിലാണ്.

ഇടുക്കിയില്‍ ദേവീകുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലികള്‍ നിര്‍ത്തി വെക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പത്തനം തിട്ടയില്‍ മൂന്ന് മണിക്കൂറില്‍ കനത്ത മഴയാണ് പെയ്തത്. പമ്പയിലും അച്ചന്‍കോവിലാറിലും മണിമലയാറിലും ജലനിരപ്പുയര്‍ന്നു. അച്ചന്‍കോവിലാറ്റിലാണ് ഏറ്റവുമധികം വെള്ളം പൊങ്ങിയത്. പമ്പാസ്‌നാനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

thepoliticaleditor

കൊല്ലം ജില്ലയുടെ മലയോരങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ മഴ തുടരുന്നുണ്ട്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ മരം വീണ് കുറേനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് തടസ്സം നീക്കി. തിരുവനന്തപുരം നഗരത്തില്‍ മഴ ശക്തമായി പെയ്തതോടെ വെള്ളക്കെട്ടുണ്ടായി.

വൈകീട്ടോടെ വടക്കന്‍ ജില്ലകളിലേക്കും ന്യൂനമര്‍ദ്ദത്തിന്റെ ആഘാതം ബാധിക്കുമെന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പറയുന്നു.

Spread the love
English Summary: middle and south kerala in heavy rain fall

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick