Categories
latest news

ഞാന്‍ കോണ്‍ഗ്രസിന്റെ ഫുള്‍ ടൈം അധ്യക്ഷയാണ്, എന്നോട് മാധ്യമങ്ങളിലൂടെ സംസാരിക്കുന്നതെന്തിന്? കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ സോണിയ ജി-23 നേതാക്കളോട്

താന്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ അധ്യക്ഷയാണെന്നും തന്നോട് പറയാനുള്ളത് നേരിട്ട് പറയാന്‍ സൗകര്യമുണ്ടെന്നും നേരിട്ട് പറയാനുള്ളത് മാധ്യമങ്ങള്‍ വഴി പറയേണ്ടതില്ലെന്നും സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ന് ഡെല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സംസാരക്കുകയായിരുന്നു സോണിയ. പാര്‍ടിയില്‍ ഐക്യമാണ് ആവശ്യം. പാര്‍ടി താല്‍പര്യമാണ് പ്രധാനം, വ്യക്തികളുടെ താല്‍പര്യങ്ങളല്ല. എല്ലാറ്റിലും ഉപരിയായി ആത്മനിയന്ത്രണവും അച്ചടക്കവും പ്രധാനമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ ഓര്‍മിപ്പിച്ചു.

പാര്‍ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന ജി-23 എന്നറിയപ്പെടുന്ന നേതാക്കളെ ഉദ്ദേശിച്ചായിരുന്നു സോണിയയുടെ കമന്റ്. കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡണ്ട് വേണമെന്നായിരുന്നു വിമത നേതാക്കളുടെ ആവശ്യം.

thepoliticaleditor

സംഘടനാ തിരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തയ്യാറായിക്കഴിഞ്ഞെന്നും ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അവ വിശദീകരിക്കുമെന്നും സോണിയ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലായില്‍ ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, ഗുലാം നബി ആസാദ് തുടങ്ങി 23 വിമത നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയതോടെയാണ് പാര്‍ടിയില്‍ ഭിന്നത മറ നീക്കി പുറത്തു വരുന്നത്.

ഗുലാം നബി ആസാദ്

സോണിയ താല്‍ക്കാലിക അധ്യക്ഷ എന്ന നിലയില്‍ തുടരുന്നതിനെതിരെ, തിരഞ്ഞെടുപ്പു നടത്തി സ്ഥിരം അധ്യക്ഷനെ നിയോഗിക്കണം എന്ന ആവശ്യമാണ് വിമതനേതാക്കള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിയെ ആണ് അധ്യക്ഷനായി ഉദ്ദേശിക്കുന്നതെങ്കില്‍ അംഗീകരിക്കാമെന്നും അല്ലെങ്കില്‍ വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഉദ്ദേശ്യമുണ്ടെന്നും വിമത നേതാക്കള്‍ സൂചന നല്‍കിയിരുന്നു.

ഇന്ന് നടക്കുന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ അച്ചടക്കവുമായി ബന്ധപ്പെട്ട നടപടികളും ചര്‍ച്ചകളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധ്യത ഇല്ലെന്നാണ് വാര്‍ത്തകള്‍. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍, ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകക്കൊലപാതകത്തില്‍ ഇനി നടത്തേണ്ട സമര, കാമ്പയിനുകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യപ്പെടുമെന്നും കരുതുന്നു.

Spread the love
English Summary: talk to me directly, iam full time president of aicc says sonia gandhi

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick