Categories
kerala

പാലാ സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി കഴുത്തറത്തു കൊന്നു

പാലാ സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി കഴുത്തറത്തു കൊന്നു . ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുമ്പോഴാണ് തലയോലപ്പറമ്പ് സ്വദേശിയായ നിതിന മോളെ അഭിഷേക് ബൈജു എന്ന മറ്റൊരു വിദ്യാർത്ഥി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് ലഭിക്കുന്ന സൂചന . ഫുഡ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് ഇരുവരും.

ബിരുദ പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് അഭിഷേക് ബൈജു കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പാലാ മരിയന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠി കഴുത്തറുത്തു കൊല്ലുകയായിരുന്നു.

thepoliticaleditor
Spread the love
English Summary: male student killed his college mate female in pala college campus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick