Categories
kerala

മദ്ധ്യകേരളത്തിൽ ഇന്നും മഴ ശക്തം,എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി

മദ്ധ്യകേരളത്തിൽ ഇന്നും മഴ ശക്തം. ഇടുക്കി, കോട്ടയം,​ പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. മഴയെതുടർന്ന് മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി.വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്.നേരത്തെ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലിലും ശക്തമായ മഴയാണ് തുടരുന്നത്. പത്തനംതിട്ടയിലും കനത്ത മഴ തുടരുന്നതായാണ് റിപ്പോർട്ട്. ആങ്ങമൂഴി വനത്തിൽ ഉരുൾപൊട്ടി.

Spread the love
English Summary: heavy rain in central kerala today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick