Categories
kerala

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടും

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി തത്ക്കാലത്തേക്ക് നിർത്തിവയ്ക്കാൻ സർക്കാർ കോടതിയിൽ ആവശ്യപ്പെടും. ഹർജിയിൽ തൽക്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളിൽ വിധി പുറപ്പെടുവിക്കേണ്ട വഞ്ചിയൂ‌ർ കുടുംബ കോടതിയിൽ ആവശ്യപ്പെടും. കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും കോടതിയെ അറിയിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടർക്കും സർക്കാർ നൽകി. സർക്കാർ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും തന്റെ കുഞ്ഞിനെ തനിക്ക് തന്നെ തിരികെ ലഭിക്കുമെന്ന് ഇപ്പോൾ കൂടുതൽ ഉറപ്പായെന്നും അനുപമ പറഞ്ഞു. ഇന്ന് തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരസമരം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അനുപമ. എസ. ചന്ദ്രൻ. കോടതിയിൽ പോകും മുൻപ് തന്നെ ഈ വാർത്ത സന്തോഷം തരുന്നുവെന്ന് അനുപമ പറഞ്ഞു.

Spread the love
English Summary: govt will ask to stop the procedure of adaption os anupamas kid

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick