Categories
latest news

സി.പി.എം. കേന്ദ്രകമ്മിറ്റി ഇന്ന് മുതൽ, രാഷ്ട്രീയ പ്രാധാന്യം വളരെയേറെ

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതാക്കൾ മൂന്നുദിവസത്തെ യോഗത്തിൽ പങ്കെടുക്കും. കോവിഡ് സാഹചര്യത്തെത്തുടർന്ന് ഒന്നരവർഷത്തിനുശേഷമാണ് നേതാക്കൾ നേരിട്ടു പങ്കെടുക്കുന്ന സി.സി. യോഗം. സാമൂഹികാകലം പാലിച്ച് അംഗങ്ങളെ ഇരുത്താൻ സൗകര്യത്തിനായി പാർട്ടി ആസ്ഥാനമായ എ.കെ.ജി. ഭവനു പകരം സി.പി.എം. ദേശീയ പഠനകേന്ദ്രമായ സുർജിത് ഭവനിലാണ് ഇത്തവണ യോഗം. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ടി അഖിലേന്ത്യാ സമ്മേളനത്തിലേക്കുള്ള നിര്‍ണായകമായ രാഷ്ട്രീയ പ്രമേയം രൂപപ്പെടുത്താനുള്ള ചര്‍ച്ചകളിലേക്ക്‌ കടക്കുന്ന യോഗം കൂടിയാണിത്‌ എന്ന പ്രധാന്യം ഉണ്ട്‌. ബി.ജെ.പി.യുടെ ആധിപത്യത്തിനെ ചെറുത്തു തോല്‍പിക്കുന്നതിനായി കോണ്‍ഗ്രസിനെ പോലുള്ള ദേശീയ പാര്‍ടികളുമായി ഏതു രീതിയിലുള്ള സഖ്യം വികസിപ്പിക്കണം എന്ന നയപരമായ വിഷയം ആണ്‌ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയുടെ ഭാഗമായി മുഖ്യമായും ഉയരാനിടയുള്ളത്‌.

Spread the love
English Summary: CPM CENTRAL COMMITEE MEETING FROM TODAY IN DELHI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick