Categories
latest news

ത്രിപുരയിലും ബംഗാളിലും ബിജെപിക്ക് തിരിച്ചടി…നേതാക്കൾ രാജി വെച്ച് തൃണമൂലിൽ

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ ചേർന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎ രജിബ് ബാനർജി വീണ്ടും തൃണമൂലിലേക്കു തിരികെ എത്തുന്നു, ഒപ്പം ത്രിപുരയിലെ ബിജെപി എംഎൽഎ ആശിഷ് ദാസും തൃണമൂലിൽ ചേരുമെന്ന് റിപ്പോർട്ട്. രജിബ് ബാനർജി ഞായറാഴ്ച പാർട്ടിയിൽ തിരികെ ചേരും എന്നാണ് അറിയിപ്പ്.

രജിബ് ബാനർജി

ഇന്ന് അഗർത്തലയിൽ നടക്കുന്ന റാലിയിൽ അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലായിരിക്കും ആശിഷ് ദാസിന്റെ തൃണമൂൽ പ്രവേശം. ബിജെപിയുടെ പുതുതായി രൂപീകരിച്ച ദേശീയ എക്‌സിക്യൂട്ടീവിൽ ബിജെപി പ്രത്യേക ക്ഷണിതാവായി അടുത്തിടെ രജിബ് ബാനർജിയെ ഉൾപ്പെടുത്തിയിരുന്നു എന്നതാണ് ശ്രദ്ധേയം.

thepoliticaleditor

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ വിമർശകനായ ആശിഷ് ദാസ്, തൃണമൂൽ കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി താൻ ഒരു തപസ്സു ചെയ്യുകയാണെന്ന് പറഞ്ഞ് ഈ മാസം ആദ്യം തല മൊട്ടയടിച്ചിരുന്നു.

Spread the love
English Summary: bjp leaders joins thrinamool congress in bengal and tripura

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick