Categories
kerala

സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ അപേക്ഷിക്കാം

സുപ്രീംകോടതി ഉത്തരവു പ്രകാരം കൊവിഡ് മരണമായി അംഗീകരിക്കാവുന്ന മരണങ്ങളുടെ സര്‍ട്ടിഫിക്കറ്റിനും നിലവിലുള്ള മരണങ്ങളില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ പുതിയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് തിരുത്താന്‍ അപ്പീല്‍ നല്‍കാനുമായി നാളെ മുതല്‍ അപേക്ഷിക്കാം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഇത് അറിയിച്ചു.
ഐ സി എം ആറിന്റെ പുതുക്കിയ മാർഗനിർദേശ പ്രകാരമുള്ള കൊവിഡ് മരണങ്ങൾക്കും, സംസ്ഥാന സർക്കാരിന്റെ ലിസ്റ്റിൽ ഇല്ലാത്ത മരണങ്ങൾക്കും, നിലവിലുള്ള പട്ടികയിൽ പരാതിയുള്ളവർക്കും പുതിയ സംവിധാനം വഴി അപേക്ഷ സമർപ്പിക്കാമെന്ന് മന്ത്രി പറഞ്ഞു. ഓൺലൈനായും നേരിട്ടും പരാതി സമർപ്പിക്കാൻ സാധിക്കും. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ വേണമെങ്കിൽ പി എച്ച് സിയേയോ അക്ഷയ സെന്ററുകളേയോ സമീപിക്കാവുന്നതാണ്.

Spread the love
English Summary: application can be submitted for covid death certificate basis of renewed criteria

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick