ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ നെടുമുടി വേണുവിനെ ഞായറാഴ്ച തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം . നേരത്തേ കോവിഡ് ബാധിച്ചിരുന്നു. വിവിധ രോഗങ്ങളുണ്ടെന്നും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.














