Categories
kerala

മലമ്പുഴയിലും യു ട്യൂബര്‍മാരുടെ നിയമവിരുദ്ധ അഭ്യാസം

മലമ്പുഴയിൽ വാഹനം മറിച്ചിട്ട് യൂട്യൂബർമാരുടെ അഭ്യാസം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി മനപൂർവം മറിച്ചിടുകയും, ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു. അമിതവേഗതയിലാണ് തൃശൂർ സ്വദേശിയും സംഘവും വണ്ടിയോടിച്ചതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മോട്ടോർ വാഹനവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.ഏപ്രിൽ മാസത്തിലായിരുന്നു സംഭവമെന്നാണ് സൂചന. വാഹനം നിരോധിത മേഖലയായ ഡാം സൈറ്റിലേക്കിറക്കുകയായിരുന്നു. വീഡിയോ കഴിഞ്ഞ ദിവസമാണ് വ്‌ളോഗർമാർ യൂട്യൂബിൽ പ്രചരിപ്പിച്ചത്.
അപകടരമായ രീതിയിലാണ് മറ്റൊരു വാഹനത്തിൽ തൂങ്ങിക്കിടന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രാഥമിക പരിശോധനയിൽ നിയമലംഘനം വ്യക്തമാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായും ആർ ടി ഒ അറിയിച്ചു.

Spread the love
English Summary: U-TUBERS ANTI LAW EXCERSICES IN MALAMPUZHA ALSO

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick