Categories
kerala

പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി, പുതിയ ടൈംടേബിൾ തയ്യാറാക്കും

കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നീട്ടിവച്ചിരുന്ന പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹർജിയിലാണ് സർക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്‌തികരമാണ്. ഓഫ് ലൈൻ പരീക്ഷ നടത്താം.എന്നാൽ എല്ലാവിധ മുൻകരുതലും സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തണമെന്നാണ് ജസ്‌റ്റിസ് എ.എം ഖാൻവീൽക്കർ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത്. ഒക്ടോബറിൽ കൊവി‌ഡ് മൂന്നാം തരംഗം ഉണ്ടാകും മുൻപ് പരീക്ഷ പൂർത്തിയാക്കുമെന്ന് സർക്കാർ കോടതിയിൽ ഉറപ്പ് നൽകി. പരീക്ഷയ്‌ക്കായി പുതിയ ടൈംടേബിൾ തയ്യാറാക്കുമെന്നും എല്ലാ സ്കൂളുകളും അണുനശീകരണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പരീക്ഷയ്‌ക്കുള‌ള ചോദ്യപേപ്പറുകൾ നേരത്തെതന്നെ സ്‌കൂളുകളിൽ എത്തിച്ചതായും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

Spread the love
English Summary: supreme court allows to cunduct plus one exam

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick