Categories
kerala

ബസ്സില്ലാത്ത സ്‌കൂളുകള്‍ക്ക്‌ ബസ്സ്‌ ലഭ്യമാക്കും…കുട്ടികള്‍ക്കു മാത്രമായി കെ.എസ്‌.ആര്‍.ടി.സി ബസ്സുകള്‍ ആലോചനയില്‍-ശിവന്‍കുട്ടി

നവംബറില്‍ സ്‌്‌കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച തുടങ്ങിയതായും പല പദ്ധതികളും മനസ്സിലുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സ്വന്തമായി സ്‌്‌കൂള്‍ബസ്‌ ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുത്ത്‌ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായത്തോടെ ബസ്സുകള്‍ ലഭ്യമാക്കാന്‍ നടപടി ആലോചനയിലുണ്ട്‌. കുട്ടികള്‍ക്കു മാത്രമായി കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ ഓടിക്കുന്നതും പരിഗണനയിലുണ്ട്‌. ചൊവ്വാഴ്‌ച ഗതാഗത മന്ത്രിയുമായി ചര്‍ച്ചയുണ്ട്‌.
രക്ഷിതാക്കള്‍ മുഴുവന്‍ ഡോസ്‌ വാക്‌സിന്‍ എടുത്തിട്ടില്ലെങ്കില്‍ അത്തരം വീട്ടിലെ കുട്ടികള്‍ സ്‌കൂളിലേക്ക്‌ വിടേണ്ടതില്ലെന്നും ഓണ്‍ലൈന്‍ പഠനം സമാന്തരമായി നടത്തുമെന്നും മന്ത്രി പറഞ്ഞു.

Spread the love
English Summary: student transportation fecility will be smooth before school re opening

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick