Categories
latest news

ജർമ്മനി വോട്ട് ചെയ്തു… ഇടതു പക്ഷ സർക്കാർ അധികാരത്തിൽ വരുമെന്നു പ്രവചനം …ആഞ്‌ജല മെര്‍ക്കലിന്റെ പാര്‍ടി പിന്നില്‍

ജർമനിയിൽ ഇന്നലെ പാർലമെന്റ് തിരഞ്ഞെടിപ്പു പൂർത്തിയായി . അഭിപ്രായ സര്‍വ്വെ പ്രകാരം ഇടതുപക്ഷ സര്‍ക്കാരിന്‌ സാധ്യതയുണ്ടെന്നാണ്‌ സൂചന. സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ടിയാണ്‌ സര്‍വ്വെയില്‍ ഏറ്റവും മുന്നില്‍. സഖ്യകക്ഷിയായ സി.എസ്‌.യു.-വും നേട്ടമുണ്ടാക്കും. സി.ഡി.യു-എസ്‌.സി.യു. സഖ്യമായിരിക്കും അധികാരത്തിലെത്തുക എന്ന്‌ പ്രവചിക്കപ്പെടുന്നുണ്ട്‌. നിലവിലെ ജനകീയ ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റീവ്‌ പാര്‍ടിയെ പിന്തള്ളിയാണ്‌ ഇടതു ഡെമോക്രാറ്റുകളുടെ ഈ വിജയം പ്രതീക്ഷിക്കപ്പെടുന്നത്‌.

ഗ്രീന്‍ പാര്‍ടിയായിരിക്കും മൂന്നാം സ്ഥാനത്തെത്തുക എന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നു. കേവല ഭൂരിപക്ഷം ആര്‍ക്കുമുണ്ടാവില്ലെന്നും സഖ്യസര്‍ക്കാരായിരിക്കും രൂപീകരിക്കപ്പെടുക എന്നും ഏതാണ്ട്‌ ഉറപ്പാണെന്ന്‌ സര്‍വ്വെഫലങ്ങള്‍ സൂചിപ്പിക്കുന്നു.

thepoliticaleditor
ഇടതുസഖ്യത്തിന്റെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായ ധനകാര്യമന്ത്രി ഷോള്‍സ്‌

ചാൻസലർ ആഞ്ചല മെർക്കൽ 16 വർഷത്തെ അധികാരത്തിനുശേഷം, ഒട്ടും ജനകീയത കുറയാതെ സ്വയം വിടവാങ്ങുമ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുടെയും കണ്ണുകൾ ജർമ്മനിയിലാണ്. ഉറ്റു നോക്കുന്ന കാര്യം ഇതാണ്– ആരാവും അടുത്ത ചാൻസലർ. ഫല പ്രഖ്യാപനത്തിനു ഒന്നോ രണ്ടോ ദിവസമെടുത്തേക്കാം എന്നാണ് റിപ്പോർട്ടുകൾ . മൂന്ന് കക്ഷികൾ പ്രധാനമായും മത്സരരംഗത്ത് ഉണ്ട്. മൂന്ന് പാർട്ടികളിലേതെങ്കിലും ഒരു നേതാവാണ് അടുത്ത ചാൻസലർ ആവുക. ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ഒരു സഖ്യ സർക്കാർ രൂപീകരിക്കും. ഇത്തവണ ചാൻസലർ സ്ഥാനത്തേക്ക് താൻ ഇല്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് മെർക്കൽ വ്യക്തമാക്കിയിട്ടുണ്ട് .

ചാൻസലറെ തിരഞ്ഞെടുക്കുന്ന രീതി ഇന്ത്യയിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമാണ്. ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ജർമ്മനിയിലെ എല്ലാ പാർട്ടികളും ചാൻസലറുടെ സ്ഥാനാർത്ഥിയുടെ പേര് ആദ്യമേ പ്രഖ്യാപിക്കണം.

Spread the love
English Summary: germany predicts left democratic victory

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick