Categories
kerala

ബസ്സ്സ്റ്റാന്‍ഡുകളിലല്ല മദ്യവില്‍പന ശാല തുടങ്ങുക, ബഹുനില കോംപ്ലക്‌സുകളിലാണ്…കെ.സി.ബി.സി.യുടെ വിമര്‍ശനത്തിന് മന്ത്രിയുടെ മറുപടി

കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍ ചില്ലറ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ ബെവറേജസ് കോര്‍പറേഷന് ഇടം നല്‍കുമെന്ന ട്രാന്‍സ്‌പോര്‍ട് വകുപ്പിന്റെ തീരുമാനം പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ മന്ത്രി ആന്റണി രാജു വിശദീകരണം നല്‍കി. ക്രിസ്ത്യന്‍ സംഘടനയായ കെ.സി.ബി.സി. ആണ് വലിയ വിമര്‍ശനവുമായി രംഗത്തെത്തിയത്. മന്ത്രിയുടെ മറുപടി കെ.സി.ബി.സി.യെയും പരാമര്‍ശിച്ചായിരുന്നു.
ട്രാന്‍സ്‌പോര്‍ട് സ്റ്റാന്‍ഡില്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങും എന്നല്ല തീരുമാനം എന്നും കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്ത് പലയിടങ്ങളിലും ട്രാന്‍സ്‌പോര്‍ട് സ്റ്റാന്‍ഡിനോട് അനുബന്ധിച്ച് പണിതിട്ടുള്ള ബഹുനില വാണിജ്യ കെട്ടിടത്തിനകത്ത് വാണിജ്യ ആവശ്യത്തിന് നല്‍കുന്ന ഇടങ്ങളിലാണ് മദ്യവില്‍പനകേന്ദ്രം ആരംഭിക്കുവാന്‍ അനുമതി നല്‍കുക എന്ന് മന്ത്രി വ്യക്തമാക്കി. എല്ലാ ബസ് സ്റ്റാന്‍ഡുകളിലും മദ്യഷാപ്പ് തുടങ്ങുമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

Spread the love
English Summary: BEVCO OUTLETS STARTING ONLY IN BUSSTAND COMMERCIAL COMPLEXES CLARIFIES TRANSPORT MINISTER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick