Categories
latest news

ഗുജറാത്തില്‍ ഷോ നടത്താന്‍ വിടില്ല…കോമഡി താരം മുനവര്‍ ഫാറുഖിക്ക് ബജ്രംഗ് ദള്‍ ഭീഷണി

ഗുജറാത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ തീരുമാനിച്ചിട്ടുള്ള കോമഡി ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദള്‍ കോമഡി താരം മുനവര്‍ ഫാറുഖിയെ ഭീഷണിപ്പെടുത്തി. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്ന പരിപാടികള്‍ നടത്തുന്നു എന്നാണ് ആരോപണം. ഗുജറാത്തിലെ ഷോകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ബജ്രംഗ് ദള്‍ നേതാവ് ജ്വലിത് മേത്ത പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് സൂറത്തിലും രണ്ടിന് അഹമ്മദാബാദിലും മൂന്നിന് വഡോദരയിലുമായിരുന്നു മുനവറിന്റെ കോമഡി ഷോ പ്രഖ്യാപിച്ചിരുന്നത്. ടിക്കറ്റുകളും വില്‍പന ആരംഭിച്ചിരുന്നു.

ഈ വര്‍ഷം ആദ്യവും ഇതേപോലെ മുനവറിന്റെ ഷോയ്‌ക്കെതിരെ സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു.

thepoliticaleditor
Spread the love
English Summary: bajrang dal threat to munaver farooqi show in gujrat

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick