Categories
kerala

സ്പീക്കറുടെ ഡയസ്സില്‍ കയറിയത് ഞങ്ങള്‍ മാത്രമല്ല…! സംഭവിച്ചത്‌ വാച്ച് ആന്റ് വാര്‍ഡിനെ പ്രതിരോധിക്കല്‍ മാത്രം!

നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വിചിത്ര വാദങ്ങള്‍. സര്‍ക്കാര്‍ തന്നെ ഈ കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ ഇത്തവണ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത് പ്രതികള്‍ കുറ്റം ചെയ്തു എന്നായിരുന്നു. കുറ്റമാണെന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു പ്രതികളുടെ നടപടിയെന്നും നിയമസഭാ ചരിത്രത്തില്‍ ഇത് ആദ്യമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
പ്രതികളായ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, എം.എല്‍.എ.മാരായിരുന്ന കെ.അജിത്, സി.കെ.സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരുടെ വാദമായിരുന്നു കൂടുതല്‍ വിചിത്രം. തങ്ങള്‍ മാത്രമല്ല സ്പീക്കറുടെ ഡയസ്സില്‍ കയറിയതെന്നും തോമസ് ഐസക്, ബി.സത്യന്‍, വി.എസ്.സുനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നുവെന്നും പ്രതികള്‍ക്കു വേണ്ടി വാദം ഉയര്‍ന്നു. സംഘര്‍ഷമുണ്ടാക്കിയത് തങ്ങളല്ലെന്നും വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ വേഷത്തിലെത്തിയ പോലീസുകാരാണെന്നും, അക്രമിക്കണമെന്ന് ഉദ്ദേശം തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും, വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ ബലം പ്രയോഗിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് ഉണ്ടായതെന്നും ഇവര്‍ വാദിച്ചു

Spread the love
English Summary: assembly rukus case hearing

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick