Categories
kerala

നെപ്പൊളിയന് ഇനി ഓടാനാവില്ല

ഇ ബുള്‍ ജെറ്റ് വ്‌ളോഗര്‍മാരുടെ നെപ്പോളിയന്‍ എന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. റോഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 53(1എ) പ്രകാരമാണ് നടപടി.

ഇത് കൂടാതെ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇവരുടെ ഇ- ബുള്‍ ജെറ്റിന്റെ രണ്ട് കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ വഴി കലാപം ആഹ്വാനം ചെയ്തതിനാണ് ആലപ്പുഴയിലും, കൊല്ലത്തും കേസെടുത്തത്.

thepoliticaleditor

വിഡിയോകളില്‍ ചിലത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലായതിനാല്‍ ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യവും പരിശോധിച്ചുവരികയാണ്. ഇതുവരെ അപ്ലോഡ് ചെയ്ത വിഡിയോകള്‍ മുഴുവന്‍ പരിശോധിക്കേണ്ടതിനാല്‍ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വസ്റ്റ് നല്‍കിയിട്ടുണ്ട്. കേരളത്തിന് പുറത്ത് യാത്ര ചെയ്ത സമയത്ത് ആംബുലന്‍സ് സൈറണ്‍ ഉപയോഗിച്ച് അതിവേഗം കടന്നുപോകുന്നതും ടോള്‍ നല്‍കാതെ പോയതും പത്രപ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പ്രസ് സ്റ്റിക്കര്‍ ഉപയോഗിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഉള്‍പ്പെടെ മുഴുവന്‍ വിഡിയോകളും പരിശോധിക്കും.

Spread the love
English Summary: registration of the vlogers vehicle cancelled by govt.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick