Categories
latest news

ട്വിറ്ററിന് കേന്ദ്രത്തിന്റെ അതേ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു-രാഹുല്‍ ഗാന്ധി

തന്റെതുള്‍പ്പെടെയുള്ള ട്വിറ്റര്‍ അക്കൗണ്ട് നിരോധിച്ചതില്‍ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തു വന്നു. ട്വിറ്റര്‍ ഇപ്പോഴൊരു പക്ഷപാതമുള്ള പ്ലാറ്റ്‌ഫോം ആയിരിക്കുന്നതായി രാഹുല്‍ വിമര്‍ശിച്ചു.
അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് കടുത്ത വിമര്‍ശനമുള്ളത്. ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്നും ഇന്ത്യയിലെ രാഷ്ട്രീയത്തെ നിയന്ത്രിക്കാനും നിര്‍വ്വചിക്കാനും നോക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

ഇത് രാഹുല്‍ ഗാന്ധിയുടെ മേലുള്ള വ്യക്തിപരമായ ആക്രമണം അല്ല. ഇത് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ വിലക്കുന്നതുമല്ല. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള വെല്ലുവിളിയാണ് ട്വിറ്ററിന്റെത്. എനിക്ക് 19-20 മില്യണ്‍ ഫോളോവര്‍മാര്‍ ഉണ്ട്. അവരുടെ അഭിപ്രായം കൂടിയാണ് തടയുന്നത്. ഞങ്ങള്‍ക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരമില്ല. മാധ്യമങ്ങളെ നിയന്ത്രിച്ചിരിക്കുന്നു. സാമൂഹിക മാധ്യമങ്ങളെയും വരുതിയിലാക്കിയിരിക്കുന്നു. രാജ്യത്തെ ജനാധിപത്യം ഗുരുതരമായ രീതിയില്‍ ആക്രമിക്കപ്പെടുകയാണ്–രാഹുല്‍ പറഞ്ഞു.

thepoliticaleditor

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളും തടഞ്ഞതായി കോണ്‍ഗ്രസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് അക്കൗണ്ടുകള്‍ പൂട്ടിച്ചത്.

Spread the love
English Summary: RAHUL GANDHI CAME WITH STRONG CRITICISM AGAINST TWITTER

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick