Categories
kerala

ഇന്റര്‍നെറ്റ് ഇല്ലാതെ പഠനം മുടങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍…ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍..

അധ്യയനം അവതാളത്തിലായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഹൈക്കോടതി. ഇടപെടുന്നു. ഇത് സംബന്ധിച്ച് ശ്രദ്ധേയമായ പരാമർശങ്ങൾ ആണ് ഇന്ന് കോടതിയിൽ നിന്നും ഉണ്ടായത്. സ്മാര്‍ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാർഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടപ്പെടരുതെന്ന് കോടതി നിർദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സം നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

thepoliticaleditor

സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരില്‍ ക്‌ളാസുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പഠനസൗകര്യങ്ങള്‍ ഇല്ലാത്ത കാര്യം രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക വെബ്‌സൈറ്റ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം. സംസ്ഥാന ഐടി മിഷനുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. ഇതിലൂടെ സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ വിവരങ്ങള്‍ ചേർക്കാൻ കഴിയും. ഈ ആഴ്ച തന്നെ കേസ് വീണ്ടും പരിഗണിക്കും. സർക്കാർ അപ്പോൾ നിലപാട് പറയേണ്ടിവരും.

Spread the love
English Summary: important intervention of high court in students connectivity issue for learning

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick