Categories
kerala

കാസിം ഇരിക്കൂര്‍-ദേവര്‍കോവില്‍ ടീമിനെതിരെ ഐ.എന്‍.എല്‍-ല്‍ ഭിന്നത രൂക്ഷം, ദേവര്‍കോവില്‍ പദവി ദുരുപയോഗിക്കുന്നു, ഇന്ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി യോഗം വിളിച്ചു

ഇടതു മുന്നണിയിലെ ഘടകകക്ഷിയായ ഐ.എന്‍.എല്ലില്‍ കോഴിക്കാട്‌ മേഖലയില്‍ ഭിന്നത രൂക്ഷം. മന്ത്രി അഹമ്മദ്‌ ദേവര്‍ കോവില്‍ പാര്‍ടിയെ അറിയിക്കാതെയും പാര്‍ടിയുടെ ആദര്‍ശത്തിനും നിലപാടിനും നിരക്കാത്ത രീതിയിലും പദവി ദുരുപയോഗപ്പെടുത്തുന്നു എന്ന വിമര്‍ശനം ശക്തമാണ്‌. മുസ്ലീം ലീഗിലെ പഴയ ഐ.എന്‍.എല്‍ നേതാക്കളുമായുള്ള, പ്രത്യേകിച്ച്‌ പി.എം.എ.സലാമുമായുള്ള സൗഹൃദവും വലിയ ചര്‍ച്ചയായി. മുസ്ലീംലീഗിന്റെ കളിപ്പാവയായി അഹമ്മദ്‌ ദേവര്‍കോവില്‍ മാറുന്നു എന്ന്‌ കോഴിക്കോട്‌ ജില്ലയിലെ സി.പി.എം.പ്രവര്‍ത്തകര്‍ തന്നെ അവരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അദാനി ഗ്രൂപ്പുമായി തിരുവനന്തപുരത്ത്‌ നടത്തിയ രഹസ്യചര്‍ച്ച മുഖ്യമന്ത്രിയുടെ നീരസത്തിനിടയാക്കിയെന്നും വാര്‍ത്തയുണ്ടായിരുന്നു. തുറമുഖവകുപ്പ്‌ ഐ.എന്‍.എലിന്റെ കീഴിലാണ്‌. അതിന്റെ മന്ത്രി ദേവര്‍കോവിലുമാണ്‌. എന്നാല്‍ അദാനി ഗ്രൂപ്പുമായുള്ള ചര്‍ച്ച നടന്നത്‌ മന്ത്രിയുമായല്ല, കാസിം ഇരിക്കൂറുമായിട്ടായിരുന്നു എന്നാണ്‌ ആരോപണം.പിണറായി വിജയന്‍ അമര്‍ഷം പ്രകടിപ്പിച്ചു എന്നാണ്‌ പ്രചാരണമുള്ളത്‌. പിഎസ് സി അംഗത്തെ നിയമിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോഴ വാങ്ങി എന്നതടക്കമുള്ള ആരോപണം ഉള്‍പ്പെടെ വേറെയും ഉണ്ട്‌. ഇതേത്തുടര്‍ന്ന്‌ ഇടതുമുന്നണി സംസ്ഥാന നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടു. ഐ.എന്‍.എലിന്റെ പ്രധാന നേതാക്കളും ഇടതുമുന്നണി കണ്‍വീനറും പങ്കെടുക്കുന്ന കൂടിയാലോചനായോഗം ബുധാഴ്‌ച തിരുവനന്തപുരത്ത്‌ ചേരുന്നുണ്ട്‌. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണീ യോഗം. മുഖ്യമന്ത്രിയും പങ്കെടുത്തേക്കുമെന്ന്‌ പറയുന്നു.

പാര്‍ടിയില്‍ കാസിം ഇരിക്കൂര്‍-അഹമ്മദ്‌ ദേവര്‍കോവില്‍ അച്ചുതണ്ട്‌…വഹാബ് പുറത്ത്

കാസിം ഇരിക്കൂര്‍-അഹമ്മദ്‌ ദേവര്‍കോവില്‍ അച്ചുതണ്ട്‌ പാര്‍ടിയില്‍ ഒരു വിഭാഗത്തിന്റെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കയാണ്‌. സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. അബ്ദുള്‍ വഹാബിനെ മറികടന്നുകൊണ്ടുള്ള നടപടികളാണ്‌ ഈ അച്ചുതണ്ട്‌ തുടര്‍ന്നുവരുന്നതെന്നും വിമര്‍ശനമുണ്ട്‌. കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന്‌ പാര്‍ടി സംസ്ഥാന സെക്രട്ടറിയായ കെ.പി.ഇസ്‌മായിലിനെ ഐ.എന്‍.എല്‍. കഴിഞ്ഞ ദിവസം പുറത്താക്കി.

thepoliticaleditor

കാസിം ഇരിക്കൂറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ കഴഞ്ഞ ദിവസം കോഴിക്കോട്ട് വാർത്ത സമ്മേളനം നടത്തി ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങൾ ആണ്. മുന്‍ സംസ്ഥാന സെക്രട്ടറി കെ.പി.ഇസ്മയില്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന എം കോം നജീബ്, ജലീല്‍ പുനലൂര്‍ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ടത്.

പ്രൊഫ. അബ്ദുൽ വഹാബ്


പാര്‍ട്ടിക്ക് അകത്ത് നേരത്തെ തന്നെ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനും കൂട്ടര്‍ക്കുമെതിരെ ഇസ്മയില്‍ ആരോപണം ഉന്നയിച്ചിരുന്നു.
പിഎസ് സി അംഗത്തെ നിയമിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോഴ വാങ്ങി എന്നതടക്കമുള്ള ആരോപണം പുകയുന്നതിനിടെയാണ് മുന്‍ നേതാക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് വാര്‍ത്താ സമ്മേളനം നടത്തിയത്.
ഐഎൻഎല്ലിന് ലഭിച്ച മന്ത്രിസ്ഥാനത്തെ കാസിം ഇരിക്കൂര്‍ ദുരുപയോഗം ചെയ്യുന്നത് എൽ.ഡി.എഫ് നേതൃത്വം ഗൗരവമായി കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍

സർക്കാർ അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കുള്ളിൽ അദാനിയുടെ റീജിണൽ ഓഫീസിൽ കാസിം സന്ദർശനം നടത്തിയത് സർക്കാരിനും മുന്നണിക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ നിയമനവും കച്ചവടവത്ക്കരിച്ചു. 200ൽ പരം ആളുകൾക്കാണ് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബോർഡ് ചെയർമാൻ ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനങ്ങൾ വാഗ്ദാനവുമായി വൻ സ്രാവുകളെയാണ് വല വീശിയിരിക്കുന്നത്.
ജനറല്‍ സെക്രട്ടറി തിങ്കളാഴ്ചകളിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും വെള്ളിയാഴ്ച്ച തിരിച്ചും വിമാനത്തിലാണ് യാത്ര. ദിവസം പതിനായിരങ്ങൾ വാടകയുള്ള തിരുവനന്തപുരം മസ്കത്ത് ഹോട്ടലിലാണ് താമസം. ഇതിനുള്ള സാമ്പത്തികത്തിന്‍റെ ഉടവിടം അന്വേഷിക്കണം.
തുറമുഖ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പിനാണ് കളമൊരുങ്ങുന്നത്. എല്ലാ പ്രോട്ടോക്കോളുകളും കാറ്റിൽ പറത്തി മന്ത്രിക്കൊപ്പം ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കുന്ന കാസിം ഇരിക്കുർ മന്ത്രിയെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തിയാക്കി പലപ്പോഴും സൂപ്പർ മന്ത്രി ചമയുകയാണ്.

ഐ.എൻ.എൽ. മുൻ നേതാക്കൾ കോഴിക്കോട്ട് നടത്തിയ വാർത്ത സമ്മേളനം

കാസർഗോഡ് ഔദ്യോഗിക പരിപാടിയുടെ നയ വിശദീകരണം കാസിം ഇരിക്കൂര്‍ നടത്തിയ സംഭവം ഏറെ ഗൗരവമേറിയതാണ്.
വിവാദമായ PSC കോഴയും ഇദ്ദേഹത്തിന്‍റെ അപ്രമാദിത്വത്തിൻറെ സംഭാവനയാണ്. 15ഓളം പേരെ ഇൻറർവ്യൂ ചെയ്തതെന്നാണു പറയുന്നത്. ആര് എവിടെ എപ്പോൾ ആരെയാണ് ഇൻറർവ്യൂ ചെയ്തതെന്ന് വ്യക്തമാക്കാൻ കാസിം ഇരിക്കൂറിനെ വെല്ലുവിളിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൻറെ മറവിൽ നടത്തിയ ഫണ്ട് ശേഖരണത്തിന് കണക്കോ രേഖയോ ഇല്ല. കോടികളാണ് ഇലക്ഷൻ ഫണ്ടെന്ന പേരിൽ പിരിച്ചെടുത്തത്. ജീവിതത്തിൽ ആദ്യമായി ജനപ്രതിനിധിയായ മന്ത്രിയുടെ നടപടികൾ എല്‍ഡിഎഫിന് ബാധ്യതയായി മാറുകയാണ്.
എല്‍ഡിഎഫോ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോ അറിയാതെ, ടി.പി.രാമകൃഷ്ണനെതിരെ പേരാമ്പ്രയിൽ മത്സരിച്ച ലീഗ് സ്ഥാനാർത്തിക്കൊപ്പമുള്ള മന്ത്രിയുടെ താമരശേരി രൂപതാ സന്ദർശനം ധിക്കാരവും നന്ദികേടുമാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നരിക്കുനിയിലും തിക്കോടിയിലും ലീഗ് പ്രവർത്തകരുടെ ആഡംബര സത്കാരത്തിൽ പങ്കെടുത്ത മന്ത്രിയുടെ നടപടി മാപ്പർഹിക്കാത്തതാണ്.
മന്ത്രിക്കും ലീഗിനും ഇടയിലെ അന്തർധാര ഇപ്പോഴും സജീവമാണെന്ന് ഇത്
തെളിയിക്കുന്നു. ലിഗിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മന്ത്രി മുസ്ലിം ലിഗ്
സംസ്ഥാന സെക്രട്ടറി പി.എം.എ.സലാമുമായി 2016 മുതൽ നിരന്തര
ചർച്ചയിലാണ്.
ദശാബ്ദങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു നിന്ന കാസിം
ഇരിക്കുവിൻ മൂന്നു വർഷം മുമ്പുള്ള മടങ്ങി വരവാണ് പാർട്ടിയെ ഇന്നത്തെ ദുർഗതിയിൽ എത്തിച്ചത് പ്രതിസന്ധിയുടെ നൂൽപ്പാലത്തിലൂടെ കടന്നുപോയ കാൽ നൂറ്റാണ്ട് പാർട്ടിക്ക് ത്യാഗോജ്ജല നേത്യത്വം നൽകിയ ഡസനിലധികം നേതാക്കളെയാണ് കാസിം – ദേവർ കോവില്‍ സംഘം പുറത്താക്കിയത്– മുൻ നേതാക്കള്‍ ആരോപിച്ചു.

Spread the love
English Summary: crtcsm against minister ahammed devarcvil inside his party

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick