Categories
kerala

ഐ.എന്‍.എല്‍. പിളര്‍ന്നു… വഹാബ്‌, കാസിം ചേരികള്‍ പ്രത്യേകം, മന്ത്രി ദേവര്‍കോവിലിനെ പുറത്താക്കിയെന്ന്‌ വഹാബ്‌ വിഭാഗം…സംസ്ഥാന നേതൃയോഗത്തിലും പുറത്തും കയ്യാങ്കളി

എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐ.എന്‍.എല്‍. (ഇന്ത്യന്‍ നാഷണല്‍ ലീഗ്) പിളര്‍ന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് അറിയിച്ചു. അതേസമയം അബ്ദുള്‍ വഹാബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. ഇരുവിഭാഗങ്ങളും സമാന്തരമായി യോഗം ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇരുനേതാക്കളും നടപടികള്‍ പ്രഖ്യാപിച്ചത്. മന്ത്രി അഹമ്മദ്‌ ദേവര്‍ കോവിലിനെയും പുറത്താക്കിയതായി ഐ.എന്‍.എല്‍. സംസ്ഥാന അധ്യക്ഷന്‍ എ.പി. അബ്ദുല്‍ വഹാബ്‌ പ്രഖ്യാപിച്ചു.

ഏറെക്കാലത്തെ വാദപ്രതിവാദങ്ങള്‍ക്കും ശേഷം കൊച്ചിയില്‍ ഞായറാഴ്‌ച ചേര്‍ന്ന സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ ഇരുപക്ഷവും ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടുകയുണ്ടായി. സംഘര്‍ഷത്തില്‍ പൊലീസ്‌ നടപടിയെടുക്കേണ്ടി വന്നിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഹോട്ടലില്‍ കുടുങ്ങിയ മന്ത്രിയെ പോലീസ് എത്തിയാണ് പുറത്തിറക്കിയത്. കാസിം ഇരിക്കൂറിനെതിരായ ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധവും ചില പരാമര്‍ശങ്ങളുമാണ് സംഘര്‍ഷത്തിലേക്ക് കലാശിച്ചത്.

thepoliticaleditor
എപി അബ്ദുള്‍ വഹാബ്

സെക്രട്ടേറിയേറ്റ് യോഗം പിരിച്ചുവിട്ട് ഒരു വിഭാഗം നേതാക്കള്‍ പുറത്തിറങ്ങിയതിന് പിന്നാലെ കാസിമിനെ അനുകൂലിക്കുന്ന ആളുകളും പ്രതികൂലിക്കുന്ന ആളുകളും തെരുവില്‍ തല്ലുന്ന സാഹചര്യമുണ്ടായി. വലിയ പോലീസ് സന്നാഹം ഇടപെട്ടാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. എന്നാല്‍ വീണ്ടും പ്രവര്‍ത്തകര്‍ എത്തിയതോടെ നൂറോളം പോലീസുകാര്‍ എത്തി രംഗം ശാന്തമാക്കി. മന്ത്രി തന്നെ പോലീസ് സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.

ഏറെ മാസങ്ങളായി പാര്‍ടിയില്‍ പുകഞ്ഞു കൊണ്ടിരുന്ന ചേരിതിരിവുകള്‍ പിളര്‍പ്പിലേക്കെന്ന സൂചന കഴിഞ്ഞ ദിവസം തന്നെ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡണ്ട്‌ അബ്ദുല്‍ വഹാബ്‌ ഒരു വശത്തും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍ എന്നിവരുടെ കൂട്ടുകെട്ട്‌ മറുവശത്തുമായാണ്‌ ശീത സമരം ശക്തമായിരുന്നത്‌.

മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍

കാസിം ഇരിക്കൂറിനു പകരം നാസര്‍ കോയ തങ്ങളെ വഹാബ്‌ വിഭാഗം പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കാസിം വിഭാഗമാകട്ടെ, പുതിയ പ്രസിഡണ്ടായി നിലവിലെ വര്‍ക്കിങ്‌ പ്രസിഡണ്ട്‌ ഹംസ ഹാജിയെയും പ്രഖ്യാപിച്ചിരിക്കയാണ്‌. ഏഴ്‌ സെക്രട്ടറിയറ്റ്‌ അംഗങ്ങളെയും കാസിം ഇരിക്കൂര്‍ വിഭാഗം പുറത്താക്കിയിട്ടുണ്ട്‌. ഇവര്‍ വഹാബ്‌ വിഭാഗക്കാരാണ്‌.

Spread the love
English Summary: split in indian national league

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick