Categories
latest news

പ്രിയദര്‍ശന്റെ ഹംഗാമ-2 ഇറങ്ങി, വിവാദ നായിക ശില്‍പ ഷെട്ടിയുടെ സിനിമ കണ്ടവര്‍ പറയുന്നത്…

മലയാളി സംവിധായകന്‍ പ്രിയദര്‍ശന്‍ എട്ടു വര്‍ഷത്തിനു ശേഷം ബോളിവുഡ് സിനിമയില്‍ തിരിച്ചെത്തിയത് തന്റെ ആദ്യ ചിത്രമായ ഹംഗാമയുടെ രണ്ടാം പതിപ്പായി വിശേഷിപ്പിക്കാനാഗ്രഹിച്ച് ഹംഗാമൃ-രണ്ട് എന്ന സിനിമയുമായിട്ടായിരുന്നു. ശില്‍പ ഷെട്ടി നായികയായ സിനിമ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ നായിക വവിവാദനായികയായി കഴിഞ്ഞിരുന്നു. ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കവേയാണ് ഹംഗാമ-2 തിയേറ്ററില്‍ എത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെ സിനിമ വാര്‍ത്തകളില്‍ നിറയുന്നത് സ്വാഭാവികം.

അതിനപ്പുറം ജനപ്രിയ സംവിധായകനായ പ്രിയദര്‍ശന്‍ 2003-ല്‍ ഒരുക്കിയ ഹംഗാമ ഒന്നിലൂടെ ബോളിവുഡിലും സൃഷ്ടിച്ച നര്‍മ്മത്തിന്റെ തരംഗം ഹംഗാമ-രണ്ടിലും ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു ഹംഗാമ-രണ്ടിന്റെ കാഴ്ചക്കാര്‍. എന്നാല്‍ കാണികളെ നിരാശപ്പെടുത്തി എന്നാണ് ആദ്യ റെസ്‌പോണ്‍സ്. 2003-ലെ ഹംഗാമയിലെ ചിരി ആവര്‍ത്തിക്കാന്‍ പ്രിയന് കഴിഞ്ഞില്ലെന്നാണ് പ്രതികരണം വരുന്നത്. ശില്‍പ ഷെട്ടിയും മീസാന്‍ ജഫ്രിയുമാണ് നായികാ നായകന്‍മാര്‍. എങ്കിലും രാജ് കുന്ദ്രയുമായി ചേര്‍ന്നുണ്ടായ അശ്ലീല വീഡിയോ വിവാദം ശില്‍പയെയും ഈ സിനിമയുടെ റിലീസിനെയും വാര്‍ത്തകളില്‍ നിറയ്ക്കുകയുണ്ടായി.

thepoliticaleditor
Spread the love
English Summary: priya darshan film hungama-2 released shilpa shetty in tittle role

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick