Categories
latest news

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മിരാബായ് ചാനുവിന് വെള്ളി

മീരാബായി ചാനുവിലൂടെ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ 49 കിലോ വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടി ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യനായി മാറി. ചൈനയുടെ ഹോ ഷിഹൂയ് ആണ് സ്വര്‍ണം നേടിയത്. 2000-ല്‍ സിഡ്‌നി ഒളിമ്പിക്‌സില്‍ കര്‍ണം മല്ലേശ്വരി നേടിയ വെങ്കല മെഡലിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നത്.

മണിപ്പൂര്‍ ഇംഫാല്‍ സ്വദേശിയായ ചാനു 26-ാം വയസ്സിലാണ് നിര്‍ണായകമായ നേട്ടം കൈവരിച്ചത്. 1994-ല്‍ ജനിച്ച മിരാബായ് ചാനു 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. 2017-ല്‍ ലോക ഭാരോദ്വഹന മല്‍സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയതാണ് ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം. കഴിഞ്ഞ റിയോ ഒളിമ്പിക്‌സില്‍ ആറില്‍ ഒന്നിലൊഴികെ എല്ലാ ശ്രമങ്ങളിലും പരാജയപ്പെട്ട് നിരാശയും അപകര്‍ഷതാബോധവുമായി മടങ്ങേണ്ടി വന്ന മീരാബായി ചാനു പിന്നീട് വലിയ നിരാശയിലേക്ക് വഴുതി വീണിരുന്നു. അവിടെ നിന്നാണ് അവര്‍ വീണ്ടും ഇന്ത്യയ്ക്കാകെ അഭിമാനമായ വനിതാ രത്‌നമായി വളര്‍ന്നിരിക്കുന്നത്.

thepoliticaleditor
Spread the love
English Summary: first olimpic medal in weight lifting

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick