Categories
latest news

പ്രധാനമന്ത്രി മോദി വീണ്ടും വാരാണസിയിൽ മത്സരിക്കും, ബിജെപിയുടെ ആദ്യ പട്ടികയിൽ 34 മന്ത്രിമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദി വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി ശനിയാഴ്ച പ്രഖ്യാപിച്ചു. 34 മന്ത്രിമാരുൾപ്പെടെ 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പാർട്ടി ശനിയാഴ്ച വൈകുന്നേരം പുറത്തുവിട്ടു. 16 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. അമിത് ഷാ ഗാന്ധിനഗറിൽ മത്സരിക്കും. വിദിഷയിൽ നിന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജിനും ത്രിപുര വെസ്റ്റിൽ നിന്ന് ത്രിപുര മുൻ മുഖ്യമന്ത്രി വിപ്ലവ് ദേവിനും ദിബ്രുഗഡിൽ നിന്ന് അസം മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും ടിക്കറ്റ് ലഭിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർള തൻ്റെ സീറ്റായ കോട്ടയിൽ വീണ്ടും മത്സരിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പോർബന്തർ മണ്ഡലത്തിൽ മത്സരിക്കും. ഗുജറാത്തിലെ 26ൽ 15 സീറ്റുകളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ഇത് മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. 2014ൽ എഎപി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ അദ്ദേഹം 2019ൽ സമാജ്‌വാദി പാർട്ടിയുടെ ശാലിനി യാദവിനെതിരെയും വിജയിച്ചു.

thepoliticaleditor

ആദ്യ ലിസ്റ്റിലെ 195 സ്ഥാനാർത്ഥികളിൽ 28 സ്ത്രീകളും എസ്സി വിഭാഗത്തിൽ നിന്നും 27 പേരും എസ്ടി വിഭാഗത്തിൽ നിന്നും 18 പേരും ഒബിസി വിഭാഗത്തിൽ നിന്നും 57 പേരുമാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പറഞ്ഞു.

പട്ടികയിൽ ഇടംപിടിച്ച നേതാക്കളും മണ്ഡലവും:

∙ നരേന്ദ്ര മോദി – വാരാണസി
∙ അമിത് ഷാ – ഗാന്ധിനഗർ
∙ രാജ്നാഥ് സിങ് – ലക്‌നൗ
∙ കിരൺ റിജിജു – അരുണാചൽ വെസ്റ്റ്
∙ മനോജ് തിവാരി – നോർത്ത് ഈസ്റ്റ് ഡൽഹി
∙ സർബാനന്ദ സോനോബൾ – ഡിബ്രുഗഡ്
∙ ബാൻസുരി സ്വരാജ് – ന്യൂഡൽഹി
∙ മൻസൂഖ് മാണ്ഡവ്യ – പോർബന്തർ
∙ സ്മൃതി ഇറാനി – അമേഠി
∙ ജ്യോതിരാദിത്യ സിന്ധ്യ – ഗുണ
∙ ഭൂപേന്ദ്ര യാദവ് – അൽവാർ
∙ ശിവ്‌രാജ് സിങ് ചൗഹാൻ – വിദിഷ
∙ ബിപ്ലവ് ദേവ് – ത്രിപുര
∙ ഓം ബിർല – കോട്ട
∙ ദേവേന്ദ്ര ഝജാരിയ – ചുരു

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick