Categories
latest news

രാജീവ്‌ ചന്ദ്രശേഖര്‍ ഐ.ടി. സഹമന്ത്രി, പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ അറിയുക…

മലയാളിയായ മാധ്യമമുതലാളി രാജീവ്‌ ചന്ദ്രശേഖര്‍ മോദി മന്ത്രിസഭയില്‍ സുപ്രധാനമായ ഐ.ടി. വകുപ്പിലെ സഹമന്ത്രിസ്ഥാനം വഹിക്കും. ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു കൊണ്ടിരിക്കയാണ്‌. ധര്‍മേന്ദ്ര പ്രധാന്‍ ആണ്‌ പുതിയ വിദ്യാഭ്യാസ മന്ത്രി. ജ്യോതിരാദിത്യ സിന്ധ്യ സിവില്‍ വ്യോമയാന വകുപ്പു മന്ത്രിയാവും. പുതിയതായി രൂപീകരിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത്‌ഷായ്‌ക്ക്‌. സയന്‍സ്‌ ആന്റ്‌ ടെക്‌നോളജി വകുപ്പ്‌ പ്രധാനമന്ത്രി ഏറ്റെടുത്തു.
മങ്കുഷ്‌ മണ്ഡാവിയ ആണ്‌ പുതിയ ആരോഗ്യ വകുപ്പു മന്ത്രി. രാസവളം,രാസവസ്‌തു മന്ത്രാലയത്തിന്റെ ചുമതല കൂടി ഇദ്ദേഹത്തിനു നല്‍കി. നേരത്തെ ഇത്‌ പ്രത്യേക മന്ത്രിക്ക്‌ നല്‍കിയ വകുപ്പായിരുന്നു. പ്രമുഖനായ രവിശങ്കര്‍ പ്രസാദിനെ ഒഴിവാക്കി നിയമവകുപ്പ്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌ കിരണ്‍ റിജിജുവിനാണ്‌.

Spread the love
English Summary: portfolos of new ministers being announced

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick