Categories
latest news

യു.പി.യില്‍ ജനസംഖ്യാനിയന്ത്രണ നിയമം ഒരുങ്ങുന്നു…എന്തൊക്കെ ചട്ടങ്ങളാണെന്നറിയുമോ…!

നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഇനി ഏതാനും മാസങ്ങളേ ഉള്ളൂ, യു.പി.യില്‍ ജനസംഖ്യാനിയന്ത്രണ നിയമത്തിന്റെ കരട്‌ യോഗി ആദിത്യനാഥ്‌ പുറത്തിറക്കി. സംസ്ഥാന നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ ആദിത്യനാഥ്‌ മിത്തല്‍ ആണ്‌ ഈ നിയമം നിര്‍മ്മിച്ചിരിക്കുന്നത്‌. ജൂലായ്‌ 19 വരെ പൊതുജനത്തിന്‌ കരടിന്‍മേല്‍ അഭിപ്രായം രേഖപ്പെടുത്താന്‍ സമയം നല്‍കിയിട്ടുണ്ട്‌. ഈ നിയമം പ്രാബല്യത്തിലായാല്‍ താഴെപ്പറയുന്നവ നടപ്പാകും.

രണ്ടു കുട്ടികളില്‍ കൂടുതലായാല്‍…

1. രണ്ട്‌ കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ജോലി കിട്ടില്ല.
2. ഇത്തരക്കാര്‍ക്ക്‌ പ്രാദേശിക ഇലക്ഷനില്‍ മല്‍സരിക്കാനാവില്ല.
3. സര്‍ക്കര്‍ പദ്ധതികളുടെ ഒരു ഗുണവും കിട്ടില്ല.
4. നാലില്‍ കൂടുതല്‍ അംഗങ്ങളുടെ പേരുകള്‍ റേഷന്‍കാര്‍ഡില്‍ പോലും ഉള്‍പ്പെടുത്തില്ല.
5. 21 വയസ്സിനു മുകളിലുള്ള പുരുഷന്‍മാര്‍ക്കും 18 വയസ്സിനു മുകളിലുള്ള സ്‌ത്രീകള്‍ക്കും ഈ നിയമം ബാധകമായിരിക്കും.
6. ജനസംഖ്യാനിയന്ത്രണം സ്‌കൂള്‍ തലത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും.
7. നിയമം പാസ്സായ ശേഷം രണ്ടാം പ്രസവത്തില്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ മാത്രം ഈ നിയമം ബാധകമാക്കില്ല.
8. മൂന്നാമതായി കുട്ടികളെ ദ്‌ത്തെടുക്കാന്‍ തടസ്സമില്ല. രണ്ടു കുട്ടികളും ഭിന്നശേഷിക്കാരായാണ്‌ പിറക്കുന്നതെങ്കിലും മൂന്നാമത്തെ കുട്ടിക്ക്‌ നിയമം ബാധകമല്ല.
9. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ നിയമം ലംഘിക്കില്ലെന്ന്‌ സത്യവാങ്‌മൂലം നല്‍കിയിരിക്കണം.

രണ്ടു കുട്ടികളെങ്കില്‍ നേട്ടങ്ങള്‍…

1. രണ്ട്‌ കുട്ടികള്‍ മാത്രമുള്ളവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്കില്‍, വന്ധ്യംകരണം നടത്തിയതിന്റെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ രണ്ട്‌ അധിക ഇന്‍ക്രിമെന്റ്‌ ലഭിക്കും. ഒപ്പം പി.എഫില്‍ ഉടമയുടെ വിഹിതം, ഹൗസിങ്‌ പദ്ധതിയില്‍ ആനുകൂല്യം, ജോലിയില്‍ പ്രമോഷന്‍, വീട്ടു നികുതി വെള്ളം വൈദ്യുതി എന്നിവയില്‍ ഒഴിവ്‌.
2. സൗജന്യ ചികില്‍സ, സൗജന്യ വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ്‌ എന്നിവയും സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍ഗണനയും അടുത്ത 20 വര്‍ഷത്തേക്ക്‌ പരിഗണനയില്‍.

ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവരില്‍ ഒറ്റക്കുട്ടി മാത്രമെങ്കില്‍…

1. വന്ധ്യംകരണം നടത്തിയതിന്റെ തെളിവുണ്ടെങ്കില്‍ ഒറ്റ കുട്ടി ആണ്‍കുട്ടിയെങ്കില്‍ 77,000 രൂപയും പെണ്‍കുട്ടിയെങ്കില്‍ ഒരു ലക്ഷം രൂപയും സ്‌മ്മാനം.
2. ഒറ്റക്കുട്ടി പെണ്‍കുട്ടിയെങ്കില്‍ അവളുടെ ഉന്നതവിദ്യാഭ്യാസം സൗജന്യമാക്കും, ആണ്‍കുട്ടിയെങ്കില്‍ 20 വര്‍ഷത്തേക്ക്‌ സൗജന്യ വിദ്യാഭ്യാസം നല്‍കും.

Spread the love
English Summary: population control law draft published in utter pradesh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick