Categories
kerala

വേലി തന്നെ വിളവു തിന്നുവെന്ന്‌ ആക്ഷേപം… അന്വേഷണം പ്രഖ്യാപിച്ചു…ജി.സുധാകരനെ പിന്തുണയ്‌ക്കാന്‍ സി.പി.എം. സംസ്ഥാന സമിതിയില്‍ ആളുണ്ടായില്ല

അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പു ചുമതല നിയമസഭാ ടിക്കറ്റ്‌ കിട്ടാതിരുന്ന മുന്‍ മന്ത്രി ജി.സുധാകരനായിരുന്നു. എന്നാല്‍ അദ്ദേഹം അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ല എന്നും സ്ഥാനാര്‍ഥിയായ തന്നെ എസ്‌.ഡി.പി.ഐ.ക്കാരാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു എന്നും തോല്‍പിക്കാന്‍ വഴിയൊരുക്കിയെന്നും പരാതി ഉന്നയിച്ചത്‌ എച്ച്‌.സലാം തന്നെ. ഈ ആക്ഷേപത്തിനെതിരെ സംസാരിക്കാന്‍ സി.പി.എം. ഉന്നത സമിതിയില്‍ ആരും തയ്യാറായില്ല. പകരം സംസ്ഥാനസമിതി വിശദമായി ചര്‍ച്ച ചെയ്‌ത്‌ ഒരു അന്വേഷണക്കമ്മീഷനെ നിയോഗിച്ചിരിക്കയാണ്‌.

കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസും അംഗങ്ങളായ അന്വേഷണ കമ്മിഷനാണ് വിഷയം അന്വേഷിക്കുക.

thepoliticaleditor

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്‌ച സംഭവിച്ചുവെന്ന റിപ്പോർട്ട് ശരിവച്ചായിരുന്നു സി പി എം സംസ്ഥാന സമിതിയിൽ ജി സുധാകരനെതിരെ വിമർ‍ശനങ്ങൾ ഉയര്‍ന്നത്. രണ്ട് ടേം വ്യവസ്ഥയെ തുടർന്ന് ഇത്തവണ അമ്പലപ്പുഴയിൽ ജി സുധാകരന് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.

തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലും, സംസ്ഥാന കമ്മിറ്റി യോഗത്തിലും ജി സുധാകരന്‍ പങ്കെടുത്തിരുന്നില്ല.

അമ്പലപ്പുഴ കൂടാതെ പാലായിൽ ജോസ് കെ മാണിയും കൽപ്പറ്റയിൽ എം വി സ്രെയംസ് കുമാറും പരാജയപ്പെട്ടതിലും അന്വേഷണം നടത്തുന്നതിനും സി.പി.എം.തീരുമാനിച്ചിട്ടുണ്ട്.. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും ഈ പരിശോധനകൾ നടത്തുക. മൂന്ന് തോൽവികളും ഇടതു മുന്നണിക്ക് വാൻ നാണക്കേട് വരുത്തി വെച്ചിരുന്നു.

Spread the love
English Summary: cpm declared an enquiry commission on ambalappuzha defeat

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick