Categories
latest news

ഗാസയിൽ യുദ്ധത്തിൻ്റെ നിഴലിലും ഫലസ്തീനികൾ റമദാൻ വ്രതത്തിന് ഒരുങ്ങുന്നു

വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചിരിക്കെ, ഗാസയിലെ മാസങ്ങളായുള്ള യുദ്ധത്തിൻ്റെയും പട്ടിണിയുടെയും നിഴലിൽ , ഇസ്രായേൽ പോലീസിൻ്റെ കനത്ത സുരക്ഷയോടെ ഫലസ്തീനികൾ റമദാനിനായി തയ്യാറെടുക്കുന്നു. ന്നതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തു വിട്ടു. വിശുദ്ധ മാസത്തിന്റെ പിറവിക്കായി കാത്ത് പരിമിതമായ സൗകര്യങ്ങളിലും ജനം വ്രതമനസ്സുമായി കഴിയുന്നതായാണ് റിപ്പോര്‍ട്ട്.

തെക്കൻ ഗാസ മുനമ്പിലെ റഫയിൽ ഇസ്രായേലും ഫലസ്തീനിയൻ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹമാസും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടയിൽ, കുടിയിറക്കപ്പെട്ട ഫലസ്തീനികൾ റമദാനിനായി തങ്ങളുടെ കൂടാരങ്ങൾ ഒരുക്കുന്നതിന്റെ ദൃശ്യങ്ങൾ റോയ്‌ട്ടേഴ്‌സ് പുറത്തുവിട്ടു.
ജറുസലേമിലെ പഴയ നഗരത്തിലെ ഇടുങ്ങിയ തെരുവുകൾക്ക് ചുറ്റും ആയിരക്കണക്കിന് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രധാന ഇസ്ലാമിക പുണ്യസ്ഥലമായ അൽ-അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ ദിനംപ്രതി പതിനായിരക്കണക്കിന് വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

thepoliticaleditor

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജറുസലേമിലെ പഴയ നഗരത്തിന് ചുറ്റും സാധാരണ അലങ്കാരങ്ങൾ സ്ഥാപിച്ചിട്ടില്ല. അധിനിവേശ വെസ്റ്റ് ബാങ്കിലെ പട്ടണങ്ങളിലും സമാനമായ അവസ്ഥയാണ്.സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇവിടെ മാത്രം 400 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടുണ്ട്. യഹൂദന്മാർ ടെമ്പിൾ മൗണ്ട് വിശേഷിപ്പിക്കുന്നതും അവരുടെ ഏറ്റവും പവിത്രമായ സ്ഥലമായി കണക്കാക്കപ്പെടുന്നതുമായ ഈ പ്രദേശം ദീർഘകാലമായി സംഘർഷങ്ങളുടെ ഒരു പ്രധാന നിമിത്തമാണ് . ഗാസയെ നിയന്ത്രിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമായ ഹമാസും ഇസ്രയേലും തമ്മിലുള്ള 2021 ലെ യുദ്ധത്തിൻ്റെ ആരംഭ സ്ഥാനം ഇവിടമായിരുന്നു എന്ന് റോയ്‌ട്ടേഴ്‌സ് പറയുന്നു. (ഫോട്ടോ കടപ്പാട്- റോയിട്ടേഴ്‌സ്, എച്ച്.ടി.)

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick