Categories
latest news

താലിബാന്‍ കാണ്ടഹാറും കീഴടക്കുന്നു, നയതന്ത്ര ഉദ്യോഗസ്ഥരെ വിമാനമയച്ച്‌ ഡെല്‍ഹിയിലെത്തിച്ച്‌ ഇന്ത്യ

അമേരിക്ക അഫ്‌ാനിസ്ഥാനില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ താലിബാന്‍ ഏതാണ്ട്‌ രാജ്യം മുഴുവന്‍ കീഴടക്കുന്നതായാണ്‌ അഫ്‌ഗാനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. സുരക്ഷ അപകടത്തിലായതിനെത്തുടര്‍ന്ന്‌ ഇന്ത്യ 50 നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കാണ്ടഹാറില്‍ നിന്നും മാറ്റിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. വ്യോമസേനയുടെ വിമാനത്തില്‍ എല്ലാവരെയും ഡെല്‍ഹിയിലെത്തിച്ചതായാണ്‌ വിവരം. തെക്കെ അഫ്‌ഗാനിസ്ഥാന്‍ നഗരമായ കാണ്ടഹാറില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനെത്തുടര്‍ന്നാണ്‌ ഇന്ത്യയുടെ നടപടി. എംബസി താല്‍ക്കാലികമായി അടച്ചു. എന്നാല്‍ പ്രാദേശിക ജീവനക്കാര്‍ ജോലിയില്‍ തുടരുന്നുണ്ട്‌. പക്ഷേ സുരക്ഷാസ്ഥിതി പ്രവചിക്കാനാവാത്തതാണെന്ന്‌ വിദേശകാര്യ വക്താവ്‌ പറഞ്ഞു.

Spread the love
English Summary: nda evacuated 50 embassy staff from kandahar in afganistan due to securty threats

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick