Categories
latest news

ലഖ്‌നൗവില്‍ അല്‍ഖൊയ്‌ദ ഭീകരര്‍ ? ഏഴു മണിക്കൂറായി കമാന്‍ഡോ ഓപ്പറേഷന്‍..രണ്ടു പേരെ പിടികൂടി, ബാക്കി അഞ്ച്‌ പേരെ തിരയുന്നു

ഉത്തര്‍പ്രദേശ്‌ തലസ്ഥാനമായ ലഖ്‌നൗവില്‍ കക്കോരി പോലീസ്‌ സ്‌റേറഷന്‍ പരിധിയിലെ ഒരു ഗാരേജില്‍ അല്‍ഖൊയ്‌ദ ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന്‌ ഭീകര വിരുദ്ധ സേന പ്രദേശം വളഞ്ഞ്‌ കമാന്‍ഡോ ഓപ്പറേഷന്‍ നടത്തി വരുന്നു. ഏഴ്‌ മണിക്കൂറായി തുടരുന്ന തിരച്ചിലില്‍ രണ്ട്‌ പേരെ പിടികൂടിയതായി വിവരമുണ്ട്‌. അഞ്ച്‌ പേരെ പിടികിട്ടിയിട്ടില്ല. കമാന്‍ഡോകള്‍ മൂന്ന്‌ വീടുകളില്‍ തിരിച്ചില്‍ നടത്തി ആയുധങ്ങള്‍ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌.

മിന്‍ഹാജ്‌ അഹമ്മദ്‌, മുഷീര്‍ എന്നറിയപ്പെടുന്ന മസീറുദ്ദീന്‍ എന്നിവരെയാണ്‌ പിടികൂടിയതെന്ന്‌ പോലീസ്അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത്‌ കുമാര്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. പിടിയിലായ ഇരുവരും അല്‍-ഖൊയ്‌ദയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ്‌. ആഗസ്റ്റ്‌ 15-ന്‌ യു.പി.യിലെ ആറ്‌ ജില്ലകളില്‍ സ്‌ഫോടനം നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നും പൊലീസ്‌ മേധാവി പറഞ്ഞു.
500 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ സേന ഒഴിപ്പിച്ചു. റോഡുകളുള്‍പ്പെടെ സീല്‍ ചെയ്‌തിരിക്കയാണ്‌. കൂടിയ തോതിലുള്ള ബോംബു നിര്‍മാണ സാമഗ്രികള്‍ പ്രദേശത്തു നിന്നും പിടിച്ചെടുത്തിട്ടുണ്ട്‌. സ്‌ഫോടന പരമ്പരകളാണോ തീവ്രവാദികളുടെ ലക്ഷ്യം എന്ന്‌ സംശയിക്കപ്പെടുന്നു. ജില്ലാ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കിയിരിക്കയാണ്‌.

thepoliticaleditor
Spread the love
English Summary: terrorists in lucknow twopersons detained

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick