Categories
latest news

കാര്യക്ഷമതയില്ലാത്ത ഉദ്യോഗസ്ഥരെ നിര്‍ബന്ധിത കൂട്ടപ്പിരിച്ചുവിടല്‍ നടത്താന്‍ ജമ്മു-കാശ്‌മീര്‍ സര്‍ക്കാര്‍

ജോലിയില്‍ നിലവാരം പുലര്‍ത്താത്ത ഉദ്യോഗസ്ഥരെ പിരിച്ചുവിടാന്‍ ജമ്മു-കാശ്‌മീര്‍ ഭരണകൂടം ഒരുങ്ങുന്നു. ജോലിയില്‍ ഫലപ്രദമല്ലാത്തവരെയും തുടരാന്‍ യോഗ്യതയില്ലാത്തവരെയും കണ്ടെത്താന്‍ വിവിധ വകുപ്പു മേധാവികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയതായി കാശ്‌മീരില്‍ നിന്നുള്ള മാധ്യമവര്‍ത്തകളില്‍ പറയുന്നു. സര്‍വ്വീസില്‍ 22 വര്‍ഷം പൂര്‍ത്തിയായവരെയും 48 വയസ്സ്‌ കഴിഞ്ഞവരെയുമാണ്‌ നിര്‍ബന്ധിത പിരിച്ചുവിടലിന്‌ വിധേയരാക്കുക. ഈ വിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്ക്‌ വിരമിക്കാന്‍ അനുവാദം നല്‍കുന്ന വ്യവസ്ഥയോടെ ഭരണഘടനയുടെ 226(2) വകുപ്പു പ്രകാരമുള്ള ജമ്മു കാശ്‌മീര്‍ സിവില്‍ സര്‍വ്വീസ്‌ റഗുലേഷന്‍സ്‌ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്‌തിരുന്നു. ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാന്‍ സര്‍ക്കാര്‍ ഈയിടെ സര്‍ക്കുലര്‍ നല്‍കിയിരുന്നു.

Spread the love
English Summary: jammu and kashmir govt planning to terminate non performing servants

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick