Categories
latest news

കര്‍ണാടക നിയമസഭാപരിസരത്ത്‌ മാധ്യമവിലക്ക്‌ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

കര്‍ണാടകത്തിലെ നിയമനിര്‍മ്മാണ സഭയായ വിധാന്‍സഭയുടെ വരാന്തയിലോ പരിസരത്തോ മാധ്യമപ്രവര്‍ത്തകരോ ഫോട്ടോഗ്രാഫര്‍മാരോ മന്ത്രിമാരുമായോ ഉദ്യോഗസ്ഥരുമായോ സംസാരിക്കുന്നതോ ഫോട്ടോയോ വീഡിയോയോ ചിത്രീകരിക്കുന്നതോ ആയ കാര്യങ്ങളെല്ലാം വിലക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. സുരക്ഷാകാരണത്താലാണ്‌ പുതിയ വിലക്കെന്ന്‌ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഓഫീസ്‌ അറിയിച്ചു. മന്ത്രിമാരും സ്റ്റാഫും ഉള്‍പ്പെടെയുള്ളവര്‌ക്ക്‌ തടസ്സമില്ലാതെ വിധാന്‍സഭയിലേക്ക്‌ സഞ്ചരിക്കാന്‍ സൗകര്യമുണ്ടാക്കാനാണ്‌ വിലക്കെന്ന്‌ സര്‍ക്കാര്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. വിധാന്‍ സഭയുടെ വെസ്റ്റ്‌ ഗേറ്റ്‌ എന്നറിയപ്പെടുന്ന കെങ്കല്‍ ഹനുമന്തയ്യ കവാടം മാധ്യമങ്ങള്‍ക്കായി ഒരുക്കിയതായും സര്‍ക്കുലറില്‍ വ്യക്തമാക്കി.

മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങളുമായി സംസാരിക്കാനും ഫോട്ടോ എടുക്കാനും അവരവരുടെ ചേംബറിലോ അല്ലെങ്കില്‍ മീറ്റിങ്‌ ഹാളിലോ സൗകര്യപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്‌.

Spread the love
English Summary: karmnataka govt banned media entering the vidhansabha corridors to take interviews and visuals of ministers and officials

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick