Categories
latest news

ദൈനിക്‌ ഭാസ്‌കര്‍ അങ്ങനെ എഴുതണ്ട…ആദായ നികുതി വകുപ്പ്‌ രാജ്യവ്യാപകമായി കേറി മേഞ്ഞു, വൈരാഗ്യം തീര്‍ക്കാന്‍ കേന്ദ്ര ഏജന്‍സിയുണ്ട്‌..

ഉത്തരേന്ത്യയിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ പത്രമായ ദൈനിക്‌ ഭാസ്‌കറിനോട്‌ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാരം. പത്രത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളില്‍ രാജ്യവ്യാപകമായി ആദായ നികുതി റെയ്‌ഡ്‌ അരങ്ങേറി. ആദായനികുതിപരമായി ഒരു ബന്ധവുമില്ലാത്ത എഡിറ്റോറിയല്‍, പ്രിന്റിങ്‌ വിഭാഗത്തിലുള്ള ജീവനക്കാരെ രാത്രി ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ പുറത്തേക്കു പോകാന്‍ പോലും അനുവദിച്ചില്ല. കൊവിഡ്‌ രണ്ടാം തരംഗത്തില്‍ രാജ്യത്തുണ്ടായ വലിയ പ്രതിസന്ധികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ദൈനിക്‌ ഭാസ്‌കര്‍ നടത്തിയ തുറന്നെഴുത്തുകള്‍ മോദിസര്‍ക്കാരിന്റെ അസഹിഷ്‌ണുതയ്‌ക്ക്‌ ഇടയാക്കിയതിന്റെ പ്രത്യാഘാതമാണ്‌ റെയ്‌ഡ്‌ എന്നാണ്‌ കരുതപ്പെടുന്നത്‌.

മധ്യപ്രദേശ്‌്‌, രാജസ്ഥാന്‍, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ദൈനിക്‌ ഭാസ്‌കര്‍ യുണിറ്റുകളിലായിരുന്നു വ്യാഴാഴ്‌ച രാവിലെ ഒരേസമയം റെയ്‌ഡ്‌. രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ പോകാനിരിക്കുന്നവരുടെ മെബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെച്ചു. ജീവനക്കാരെ പുറത്തു പോകാന്‍ അനുവദിച്ചില്ല.
കൊവിഡ്‌ പ്രതിരോധത്തിലെ വന്‍ പാളിച്ചയെക്കുറിച്ച്‌ തുറന്നെഴുതിയ സംസ്ഥാനങ്ങളിലാണ്‌ റെയ്‌ഡ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ ഉണ്ടായ അനാസ്ഥ ഉള്‍പ്പെടെ പുറത്തു കൊണ്ടുവരുന്നതില്‍ വലിയ മുന്നേറ്റം നടത്തിയ പത്രഗ്രൂപ്പായിരുന്നു ദൈനിക്‌ ഭാസ്‌കര്‍.
റെയ്‌ഡിനെ അപലപിച്ച്‌ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ രാഷ്ട്രീയ,ഭരണ, സാമുഹിക രംഗത്തെ പ്രശസ്‌തര്‍ രംഗത്തു വന്നു. പാര്‍ലമെന്റിലും വലിയ പ്രതിഷേധം ഉണ്ടായി. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ ശക്തിയായി അപലപിച്ചു.

തങ്ങള്‍ക്ക്‌ കീഴ്‌്‌പെടാത്ത മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും സമ്മര്‍ദ്ദത്തിലാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുക എന്നത്‌ കേന്ദ്ര സര്‍ക്കാരിന്റെ നയം പോലെയായിട്ടുണ്ട്‌. എന്‍.ഡി.ടി.വി. ഉടമകളുടെ വീട്ടിലും ഓഫീസിലും നടത്തിയ ആദായ നികുതി റെയ്‌ഡ്‌ വലിയ വിവാദം ഉയര്‍ത്തി. നടന്‍ വിജയ്‌-യിന്റെ ഓഫീസിലുള്‍പ്പെടെ റെയ്‌ഡ്‌ നടത്തിയതും അടുത്ത കാലത്ത്‌ വന്‍ വാര്‍ത്തയായി. മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരം ഉള്‍പ്പെടെയുള്ള പലരെയും കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും കേന്ദ്ര ഏജന്‍സികള്‍ നടപടി സ്വീകരിച്ചു. എന്നാല്‍ റെയ്‌ഡും അറസ്റ്റും നടത്തുന്നതല്ലാതെ അത്തരം കേസുകളില്‍ കാര്യമായ കണ്ടെത്തലുകളോ, പുരോഗതിയോ ഒന്നും ഉണ്ടാകാറില്ല. വിമര്‍ശിക്കുന്നവരെയും നീരസം തോന്നുന്നവരെയും തല്‍ക്കാലത്തെ ദ്രോഹം കൊണ്ട്‌ നിശ്ശബ്ദരാക്കുക എന്നതു മാത്രമാണ്‌ ഉദ്ദേശ്യം എന്ന്‌ സംശയിക്കാവുന്ന നടപടികളാണ്‌ എല്ലാ കേസിലും അനന്തരം ഉണ്ടാകുന്നത്‌.

thepoliticaleditor
Spread the love
English Summary: income tax raid in the offces of dainik bhasker

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick