Categories
latest news

ആടിനെ ബലാല്‍സംഗം ചെയ്‌ത്‌ കൊന്നതിന്‌ അഞ്ച്‌ പേര്‍ പിടിയില്‍…

ആടിനെ കൂട്ടബലാല്‍സംഗത്തിനു ശേഷം കൊന്ന സംഭവത്തില്‍ അഞ്ച്‌ പേരെ പൊലീസ്‌ പൊക്കിയ സംഭവം വന്‍ വിവാദത്തിനാണ്‌ തിരികൊളുത്തിയിരിക്കുന്നത്‌. പാകിസ്‌താനിലാണ്‌ സംഭവം. ഒക്കാറ എന്ന സ്ഥലത്താണ്‌ ഈ ഹീനമായ അതിക്രമം നടന്നതെന്ന്‌ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്‌തു. അടുത്ത കാലത്തായി പാകിസ്‌താനില്‍ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്‌. ഇത്‌ വലിയ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ വിളിച്ചുവരുത്തുന്നതിനിടെയാണ്‌ മൃഗീയമായ അതിക്രമം ഒരു മൃഗത്തോട്‌ മനുഷ്യര്‍ കാണിച്ച സംഭവം വന്‍ വിവാദമായിരിക്കുന്നത്‌.

സാമൂഹിക മാധ്യമങ്ങളില്‍ പാകിസ്‌താന്‍ പ്രധാന മന്ത്രിഇമ്രാന്‍ ഖാനെ പരോക്ഷമായി വിമര്‍ശിക്കുന്ന പരിഹാസവചനങ്ങള്‍ നിറയുകയാണിപ്പോള്‍. സ്‌ത്രീകളുടെ വസ്‌ത്രധാരണത്തിലെ പിശക്‌ കൊണ്ടാണ്‌ ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നതെന്ന്‌ ഇമ്രാന്‍ഖാന്‍ അടുത്ത കാലത്ത്‌ പ്രസ്‌താവിച്ചിരുന്നു.

thepoliticaleditor
പാകിസ്‌താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍

ആടുകള്‍ക്കും ഇനി മാന്യമായ വസ്‌ത്രധാരണം വേണ്ടി വരുമോ എന്നും മൃഗങ്ങള്‍ ഇനി ദേഹം മൂടുന്ന വസ്‌ത്രം ധരിക്കേണ്ടതായി വരുമോ എന്നുമൊക്കെയുള്ള കമന്റുകള്‍ ട്വിറ്ററില്‍ നിറയുന്നുണ്ട്‌.
സുന്ദരനായ പ്രധാനമന്ത്രി ഇനി ആടുകളോട്‌ ദേഹം മൂടി നടക്കാന്‍ ആവശ്യപ്പെടണം..കാരണം നിഷ്‌കളങ്കരായ ആണുങ്ങള്‍ ഇവയെ കണ്ട്‌ ഉത്തേജിതരായേക്കാം. കാരണം അവര്‍ യന്ത്ര മനുഷ്യരൊന്നുമല്ലല്ലോ !! എന്ന കമന്റും വന്നിട്ടുണ്ട്‌. അടുത്തിടെ ഇമ്രാന്‍ ഖാന്‍ ഒരു അഭിമുഖത്തില്‍, സ്‌ത്രീകള്‍ വളരെ കുറച്ച്‌ വസ്‌ത്രമേ ധരിക്കുന്നുള്ളൂ എന്നതിനാല്‍ ആണുങ്ങള്‍ക്ക്‌ ഉത്തേജനം ഉണ്ടാകും, അവര്‍ യന്ത്രമനുഷ്യരല്ലാത്തതിനാല്‍…എന്ന്‌ അഭിപ്രായപ്പെട്ടിരുന്നു.

ലോക സാമ്പത്തിക ഫോറത്തിന്റെ ജെന്‍ഡര്‍ ഗ്യാപ്‌ റിപ്പോര്‍ട്ടില്‍ ലിംഗസമത്വത്തിലെ ലോക റാങ്കിങില്‍ 156-ല്‍ 153-ാമത്തെ സ്ഥാനത്താണ്‌ പാകിസ്‌താന്‍. അത്രയധികം പരിതാപകരമാണ്‌ ആ രാജ്യത്തെ ലിംഗ സമത്വം. സ്‌ത്രീകള്‍ വലിയ രീതിയില്‍ അതിക്രമത്തിന്‌ ഇരയാവുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്‌. എന്നാല്‍ ഭരണകൂടം അത്‌ കണ്ടില്ലെന്നു നടിക്കുന്നതായാണ്‌ വിമര്‍ശനം.

അതേസമയം ഇന്ത്യയിലും മൃഗങ്ങളുമായി രതിയിലേര്‍പ്പെടുന്ന സംഭവം വര്‍ധിക്കുന്നതായി വിമര്‍ശനം ഉയരുന്നുണ്ട്‌. ഡെല്‍ഹിയില്‍ ഇതു സംബന്ധിച്ച്‌ രണ്ട്‌ കേസുകള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതില്‍ ഒരു ആടിനെ എട്ടു പേര്‍ ചേര്‍ന്ന്‌ രതിയിലേര്‍പ്പെട്ട സംഭവവും ഉണ്ടായി. ഡെല്‍ഹി പോലീസ്‌ ഇത്തരം സംഭവങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ല എന്ന്‌ മൃഗസ്‌നേഹികളും ആക്ടീവിസ്‌റ്റുകളും വിമര്‍ശിക്കുന്നുണ്ട്‌. ഗൗരവ്‌ ഗുപ്‌ത എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ കടുത്ത വിമര്‍ശനം മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു.

Spread the love
English Summary: five persons gange raped and killed a goat

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick