Categories
latest news

ഉത്തർപ്രദേശിൽ ജില്ലാ പഞ്ചായത്തു ചെയർമാൻ തിരഞ്ഞെടുപ്പിൽ 75 ൽ 65 ഇടത്തും ബി.ജെ.പി.

കോണ്‍ഗ്രസിന്‌ ഒറ്റ ചെയര്‍മാനും ഇല്ല

Spread the love

ഉത്തർപ്രദേശിൽ കഴിഞ്ഞ മാസം നടന്ന പ്രാദേശിക ഭരണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിൽ വന്ന ജില്ലാ പഞ്ചായത്തുകളുടെ ചെയർമാൻ തിരഞ്ഞെടുപ്പിൽ വൻമുന്നേറ്റവുമായി ബി.ജെ.പി. 75 ൽ 65 ഇടത്തും അദ്ധ്യക്ഷസ്ഥാനം ബി.ജെ.പി പിടിച്ചെടുത്തു. സമാജ് വാദി പാർട്ടി ആറും, മറ്റുള്ളവർ നാലും അദ്ധ്യക്ഷ സ്ഥാനം നേടി. കോൺഗ്രസിനാകട്ടെ ഒരു സീറ്റും നേടാനായില്ല.. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളാണ് അദ്ധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത്.75 സീറ്റിൽ 21 ബി.ജെ.പി ചെയർമാന്മാരും ഒരു എസ്.പി ചെയർമാനുമടക്കം 22 പേർ നേരത്തെ എതിരില്ലാതെ തിരഞ്ഞടുക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന 53 സീറ്റുകളിലേക്ക് ശനിയാഴ്ച്ച നടന്ന തിരഞ്ഞൈടുപ്പിലാണ് ബി.ജെ.പി നേട്ടം കൊയ്തത്. നാല് ഘട്ടങ്ങളിലായി നടന്ന ഉത്തർപ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസമാണ് സമാപിച്ചത്. ഇതിൽ ബി.ജെപിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു. 2016ൽ നടന്ന ജില്ലാ പഞ്ചായത്ത് ചെയർമാൻ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി 60 സീറ്റുകളായിരുന്നു സ്വന്തമാക്കിയിരുന്നത്. ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് ബി.ജെ.പി തിരഞ്ഞൈടുപ്പ് അട്ടിമറിച്ചെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

Spread the love
English Summary: bjp lead in jlla panchayath chairman electon n up

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick