Categories
kerala

വ്യവസായം തുടങ്ങാന്‍ പറ്റിയില്ലെങ്കില്‍ വാങ്ങിയ സ്ഥലത്ത്‌ വാഴ വെക്കുമെന്ന്‌ കിറ്റക്‌സ്‌ ചെയര്‍മാന്‍ സാബു ജേക്കബ്‌

വ്യവസായം തുടങ്ങാന്‍ പറ്റിയില്ലെങ്കില്‍ അതിനായി വാങ്ങിയ സ്ഥലത്ത്‌ വാഴ വെക്കുമെന്ന്‌ കിറ്റക്‌സ്‌ ചെയര്‍മാന്‍ സാബു എം. ജേക്കബ്‌. 3500 കോടി രൂപയുടെ പദ്ധതിക്കായി സ്ഥലം വാങ്ങി കെട്ടിടത്തിന്റെ പ്ലാനും വ്യവസായത്തിന്റെ മുഴുവന്‍ രൂപരേഖയുമായി അനുമതിക്കായി കാത്തു നില്‍ക്കുകയാണ്‌. അനുമതി കിട്ടിയില്ലെങ്കില്‍ വാങ്ങിയ സ്ഥലം നിങ്ങള്‍ എന്തു ചെയ്യും എന്ന്‌ വ്യവസായ വകുപ്പിലുള്ളവര്‍ തന്നെ അല്‍പം തമാശയോടെ ചോദിക്കുന്നുണ്ട്‌. താന്‍ ആ സ്ഥലത്ത്‌ വാഴ വെക്കുമെന്നാണ്‌ പറയാനുള്ളത്‌–സാബു ജേക്കബ്‌ ഒരു വാര്‍ത്താചാനലിലെ ചര്‍ച്ചയില്‍ പറഞ്ഞു.
തനിക്കെതിരെ 73 കുറ്റങ്ങള്‍ ആരോപിച്ച്‌ നോട്ടീസ്‌ തന്നിരിക്കയാണ്‌. ഇതില്‍ ഒന്നെങ്കിലും ശരിയാണെന്നു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. തനിക്ക്‌ ഇന്നലെ തന്ന കുറ്റാരോപണ മെമ്മോയിലെ വിശദാംശങ്ങള്‍ ജൂണ്‍ 30-ലെ ദേശാഭിമാനിയില്‍ പ്രസിദ്ധകരിച്ചു വന്നു. എങ്ങിനയാണ്‌ പാര്‍ടി പത്രത്തില്‍ തനിക്ക്‌ തരുന്നതിനും എത്രയോ ദിവസം മുമ്പ്‌ വിശദാംശങ്ങള്‍ വരുന്നത്‌. സി.പി.എം നടത്തുന്ന ആസൂത്രിതമായ നീക്കങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നാണ്‌ സംശയം. തന്റെ മണ്ഡലത്തിലെ എം.എല്‍.എ.യാണ്‌ തനിക്കെതിരായി ഇപ്പോഴത്തെ നീക്കത്തിനു പിന്നില്‍. ( പി.വി.ശ്രീനിജനെ ആണ്‌ സാബു ഉദ്ദേശിച്ചത്‌)–സാബു ആരോപിച്ചു.
തനിക്കോ തന്റെ സ്ഥാപനത്തിലോ ബാധകമല്ലാത്ത ആരോപണങ്ങളാണ്‌ കുറ്റാരോപണ നോട്ടീസില്‍ പലതും. ഇതില്‍ ഏതെങ്കിലും തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നതായി സാബു ആവര്‍ത്തിച്ചു.

Spread the love
English Summary: if not permtted to start new project then cultvate banana plant says sabu jacob of kitex

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick