Categories
kerala

ഗുരുവായൂരപ്പന്റെ ലോക്കറ്റ്‌ വിറ്റ 27.5 ലക്ഷം പല തവണയായി തട്ടി, ഒടുവില്‍ പിടിയിലായി

ഗുരുവായൂരപ്പന്റെ സ്വര്‍ണ ലോക്കറ്റ്‌ വില്‍പന നടത്തിയതിന്റെ പണമായി 27.5 ലക്ഷം രൂപ ബാങ്കിലടയ്‌ക്കാതെ തട്ടിയ കേസില്‍ പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ഗുരുവായൂര്‍ ബ്രാഞ്ചിലെ ക്ലാര്‍ക്ക്‌ അറസ്റ്റിലായി. കോട്ടപ്പടി തമ്പുരാന്‍പടി സ്വദേശി നന്ദകുമാറാണ് അറസ്റ്റിലായത്.പലപ്പോഴായിട്ടാണ്‌ പണം തട്ടിയതെന്ന്‌ വ്യക്തമായി. നന്ദകുമാറാണ്‌ ഓരോ ദിവസത്തെയും കളക്ഷന്‍ ദേവസ്വത്തില്‍ നിന്നും എടുത്തു കൊണ്ടുവന്ന്‌ ഡെപ്പോസിറ്റ്‌ ചെയ്യാന്‍ നിയുക്തനായിരുന്നത്‌. എന്നാല്‍ പണം ബാങ്കിലടയ്‌ക്കാറില്ല. ദേവസ്വം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

നഷ്ടപ്പെട്ട പണത്തില്‍ നിന്നും 16.16 ലക്ഷം രൂപ കഴിഞ്ഞ വെള്ളിയാഴ്ച്ച ബാങ്ക് ദേവസ്വം അക്കൗണ്ടില്‍ അടച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം 27.50 ലക്ഷം രൂപയും പലിശയുമാണെന്ന് ദേവസ്വം തിങ്കളാഴ്ച ബാങ്കിനെ അറിയിച്ചു. ബാക്കിയുള്ള 11 ലക്ഷത്തിലേറെ രൂപയും പലിശയും ബാങ്ക് ദേവസ്വം അക്കൗണ്ടില്‍ അടക്കേണ്ടതുണ്ട്.

thepoliticaleditor

ഗുരുവായൂര്‍ ദേവസ്വം സ്വര്‍ണ ലോക്കറ്റ് വിറ്റ തുക ബാങ്കിലെ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി ശേഖരിച്ച് ബാങ്കില്‍ അടക്കുകയാണ് പതിവ്. പണം വാങ്ങുമ്പോള്‍ ദേവസ്വത്തിന് രസീത് നല്‍കും .2019- 20 സാമ്പത്തിക വര്‍ഷം മുതല്‍ രസീതിലുള്ള തുകയേക്കാള്‍ 27.50ലക്ഷം രൂപ കുറവാണ് അക്കൗണ്ടിലെന്ന് ദേവസ്വം ഇന്റേണ്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെയാണ് പണം നഷ്ടപ്പെട്ട വിവരം പുറം ലോകമറിഞ്ഞത്.

Spread the love
English Summary: bank clerk arrested for money laundering

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick