• Home
  • social media
  • മുന്‍ കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോ രാഷ്ട്രീയം ഉപേക്ഷിച്ചു,തീരുമാനം മോദി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിനാല്‍..

മുന്‍ കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോ രാഷ്ട്രീയം ഉപേക്ഷിച്ചു,തീരുമാനം മോദി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിനാല്‍..

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന്‌ ബംഗാളിലെ ബി.ജെ.പി.യുടെ കേന്ദ്രമന്ത്രിയായിരുന്ന ബാബുള്‍ സുപ്രിയോ പ്രഖ്യാപിച്ചു. എം.പി.സ്ഥാനവും രാജിവെക്കുകയാണ്‌. ഇനി വേറൊരു രാഷ്ട്രീയ പാര്‍ടിയിലേക്കും ഇല്ല. 2014 മുതല്‍ മോദി മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്‌ത ബാബുള്‍ സുപ്രിയോവിനെ ഇക്കഴിഞ്ഞ പുനസ്സംഘടനയില്‍ കാബിനറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതു തന്നെയാണ്‌ തന്റെ ഇപ്പോഴത്തെ തീരുമാനത്തിനു പിറകിലെന്ന്‌ ബാബുല്‍ സുപ്രിയോ തുറന്നു പറഞ്ഞു. ബംഗാളിലെ പ്രമുഖ ഗായകന്‍ കൂടിയാണ്‌ ബാബുല്‍ സുപ്രിയോ. എംപിമാര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച മന്ദിരം ഒരു മാസത്തിനുള്ളില്‍ ഒഴിയുമെന്നും എംപി സ്ഥാനം രാജിവെക്കുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അരൂപ് ബിശ്വാസിനോട് തോറ്റത് രാഷ്ട്രീയത്തിലെ വലിയ തിരിച്ചടിയായി.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലയളവില്‍, 2014 നവംബര്‍ മുതല്‍ 2016 ജൂലൈ വരെ നഗരവികസനം, പാര്‍പ്പിടം, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, 2016 ജൂലൈ മുതല്‍ വ്യവസായം എന്നിങ്ങനെയുള്ള സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു. പരിസ്ഥിതി സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

മുന്‍ കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോ രാഷ്ട്രീയം ഉപേക്ഷിച്ചു,തീരുമാനം മോദി മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിനാല്‍.. - The Political Editor