• Home
  • social media
  • മേരികോമിന്റെ നഷ്ടം നികത്തി, മെഡലുറപ്പിച്ച് ബോക്‌സിങ് റിങില്‍ ആസാമിന്റെ മുത്ത്

മേരികോമിന്റെ നഷ്ടം നികത്തി, മെഡലുറപ്പിച്ച് ബോക്‌സിങ് റിങില്‍ ആസാമിന്റെ മുത്ത്

ടോക്യോവിൽ ഇന്നലെ മേരികോം കണ്ണീരണിഞ്ഞപ്പോൾ വേദനിച്ചത് മെഡല്‍ പ്രതീക്ഷയില്‍ കാത്തിരുന്ന ഇന്ത്യന്‍ കായിക പ്രേമികള്‍ കൂടിയായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യ ഒരു ആസ്സാംകാരിയിലൂടെ ബോക്‌സിങില്‍ വെങ്കല മെഡല്‍ ഉറപ്പിച്ചിരിക്കുന്നു. ഇന്ത്യയുടെ വനിതാ ബോക്സിംഗ് താരം ലൊവ്‌ലിന ബൊ‌ർഗൊഹെയ്ൻ ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വാൾട്ടർ വെയിറ്റ് സെമിയിൽ കടന്നു. ഒളിമ്പിക്സ് ബോക്സിംഗിൽ സെമിയിൽ കടക്കുന്ന എല്ലാ താരങ്ങൾക്കും മെഡൽ ലഭിക്കുമെന്നതിനാൽ ഇന്ത്യക്ക് കുറഞ്ഞത് ഒരു വെങ്കലമെങ്കിലും ഈ ഇനത്തിൽ കിട്ടും.

64 – 69 കിലോ വിഭാഗത്തിൽ ചൈനീസ് തായ്പേയിയുടെ ചിൻ ചെന്നിനെ 4 – 1 സ്‌പ്ലിറ്റ് ഡിസിഷൻ വഴിയാണ് ലൊവ്ലിനപരാജയപ്പെടുത്തിയത്. ഇന്നലെ മേരി കോം പരാജയപ്പെടാനും കാരണം സ്പ്ലിറ്റ് ഡിസിഷനിലൂടെ എതിരാളിക്ക് കൂടുതല്‍ പോയിന്റ് കിട്ടിയതായിരുന്നു.

ആസ്സാമിലെ ഗോല്‍ഘര്‍ ജില്ലയിലെ ബാരാ മുഖിയ എന്ന വിദൂര ഗ്രാമത്തിന്റെ മകളാണ് ലൊവ് ലിന. ആസ്സാമില്‍ നിന്നുള്ള ആദ്യ ഒളിമ്പിക്‌സ് ബോക്‌സിങ്ങ് താരം കൂടിയാണ് അവര്‍.

Leave a Reply

Your email address will not be published. Required fields are marked *

മേരികോമിന്റെ നഷ്ടം നികത്തി, മെഡലുറപ്പിച്ച് ബോക്‌സിങ് റിങില്‍ ആസാമിന്റെ മുത്ത് - The Political Editor